
ജമാത്തെ ഇസ്ലാമിയുമായുള്ള യു ഡി എഫ് ബന്ധം തുറന്നു സമ്മതിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല. എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ സഹകരണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജമാത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയെ അദ്ദേഹം അനുകൂലിച്ച് സംസാരിച്ചു. വെൽഫെയർ പാർട്ടിയ്ക്ക് മുൻ നിലപാട് ഇപ്പോൾ ഇല്ല. ദേശീയ തലത്തിലെ ഭരണത്തിൻ്റെ പശ്ചാത്തലത്തിൽ വെൽഫെയർ പാർട്ടിയുടെ നിലപാടിൽ മാറ്റമുണ്ടായി.
സമസ്ത യു ഡി എഫ് – വെൽഫെയർ പാർട്ടി ബന്ധത്തെ എതിർക്കുന്നില്ലേ എന്ന ചോദ്യത്തിന്, സമസ്ത അല്ല എതിർക്കുന്നതെന്നും സമസ്തയിലെ ചിലരാണ് എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ആത്മീയ സംഘടനയാണ്. പി വി അൻവറിനെ യു ഡി എഫിൻ്റെ ഭാഗമാക്കണമെന്നാണ് ലീഗ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മത്സരിപ്പിക്കണോ എന്നത് യു ഡി എഫ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

