കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കുമതീതമായി സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന പൈതൃകമുള്ള പത്തനാപുരത്തെ, കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിൽ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ് എഫ് ഐയും ഡി വൈ എഫ് ഐയും. ഇന്ന് വൈകിട്ട് അഞ്ചിന് പട്ടാഴി തച്ചക്കുളം ജങ്ഷനിൽ എസ് എഫ് ഐ- ഡി വൈ എഫ് ഐ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തും.
നാടിനോടുള്ള വെല്ലുവിളി ആണ് കഴിഞ്ഞ ദിവസങ്ങളിലായി ചാമക്കാല പത്തനാപുരത്ത് ചെയ്തുകൂട്ടുന്നത്. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല അണിനിരത്തിയ കെ എസ് യു സ്ഥാനാർഥികൾ എല്ലായിടങ്ങളിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. പരാജയത്തിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടി പത്തനാപുരത്തെ വാടക വീട്ടില്‍ അഞ്ചലില്‍ നിന്നുള്ള ഗുണ്ടാ സംഘത്തെ താമസിപ്പിക്കുകയും എസ് എഫ് ഐ നേതാക്കളെ ആക്രമിക്കുകയുമാണ് ചാമക്കാലയുടെ നേതൃത്വത്തിൽ ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ഫോണിലൂടെ കൊലവിളികള്‍ നടത്തുന്നുമുണ്ട്.
Read Also: വർക്കലയിൽ അങ്കണവാടി കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവം; പരാതി നൽകി ഡിവൈഎഫ്ഐ
പത്തനാപുരത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഉദ്ദേശ്യമെങ്കിൽ താങ്കള്‍ക്ക് തെറ്റിയെന്നും പ്രസ്താവനയിൽ പറയുന്നു. സാധാരണക്കാരും അടിസ്ഥാന ജനവിഭാഗവും തിങ്ങിപ്പാര്‍ക്കുന്ന ഈ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ ഗുണ്ടാ ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന ജ്യോതികുമാര്‍ ചാമക്കാല അക്രമരാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും ഉയരുമെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ എസ് എഫ് ഐക്കാരെ ആക്രമിക്കാന്‍ മാരകായുധങ്ങളുമായി നില്‍ക്കുന്ന ഗുണ്ടാ സംഘത്തിന് നേതൃത്വം നല്‍കുന്ന ജ്യോതികുമാര്‍ ചാമക്കാലയുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

