സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയിരുന്ന എസ് ഐ യു സി സമരനാടകം പൊളിഞ്ഞു. രാപ്പകല്‍ സമരം അവസാനിപ്പിച്ചതായി എസ് ഐ യു സി നേതാക്കളുടെ പ്രഖ്യാപനം. സമരം വിജയമെന്നാണ് എസ് യു സി ഐ നേതാക്കളുടെ അവകാശവാദം.
ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുമിച്ചുകൂട്ടി ഇടതു സര്‍ക്കാരിനെതിരെ നീങ്ങുകയായിരുന്നു എസ് യു സി ഐ നേതാക്കളുടെ ലക്ഷ്യം. പക്ഷെ ജനം തള്ളിക്കളഞ്ഞതോടെ എസ് യു സി ഐ സമരനാടകം പൊളിഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു.
Also read: ക്ഷേമ പെൻഷൻ ; നവംബറിൽ കുടിശ്ശികയടക്കം 3600 രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
കേന്ദ്ര സ്കീമായിട്ടും സംസ്ഥാനത്തിനെതിരെയായിരുന്നു എസ് യു സി ഐയുടെ സമരം. അതില്‍ നേതാക്കള്‍ക്ക് വ്യക്തമായ ഉത്തരമില്ല. ഭൂരിപക്ഷം ആശമാരും എസ് ഐ യു സി സമരത്തെ തള്ളിക്കളഞ്ഞതിലും നേതാക്കള്‍ക്ക് മറുപടി ഇല്ല. രാപ്പകല്‍ സമരം അവാസനിപ്പിച്ച തലയൂരുകയാണ് അവസാനം എസ് യു സി ഐ നേതാക്കള്‍. ഇനി ജില്ലകളില്‍ സമരം തുടരുമെന്നും അവര്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

