
SFI നടത്തുന്നത് ഭരണഘടന ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ സമരമാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അതിശക്തമായ ഒരു പോരാട്ടമാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളെ ജനാധിപത്യപരമായി സംരക്ഷിക്കുന്നതിന് സാമ്പത്തികമായി അന്നത്തെ ഫലപ്രദമായ ഉള്‍പ്പെട്ടത്തിന്റ ഫലമായാണ് പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്. പഞ്ചവത്സര പദ്ധതിയില് നിരവധി പദ്ധതികള്‍ നടപ്പിലാക്കി. പിന്നീട് നിബന്ധനകള്‍ക്ക് വിധേയപ്പെട്ട് വിദ്യാഭ്യാസ മേഖലയ്ക്ക് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കേണ്ട അവസ്ഥ വന്നു. വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നടപ്പിലാക്കുക എന്നത അജണ്ടയാക്കി മാറ്റി. ഇത് കോപ്പറേറ്റീവ് മുതലാളിമാരെ തൃപ്തി പെടുത്തുന്നതിനു വേണ്ടിയായിരുന്നു. മനു സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി പുതിയൊരു ഭരണഘടന ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കേരളത്തിന് കിട്ടേണ്ട ആനുകൂല്യം രണ്ട് കോടിയിലധികം ഉണ്ടാകും. കേരളത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ കാവി വത്കരണത്തെ ഇന്നലെയും ഇന്നും ഇടതുപക്ഷം എതിര്‍ത്തിട്ടുണ്ട്, അത് തന്നെ തുടരുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അശാസ്ത്രീയത പഠിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ അങ്ങനെ പഠിപ്പിക്കാന്‍ ഇവിടെ മനസില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നിലവിലെ വിദ്യാഭ്യാസ രീതിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഒരു വര്‍ഗീയതയേയും അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റം ഉണ്ടാകില്ല. കാവി വല്‍ക്കരണ അജണ്ടയെ ഇതുവരെ ഇടതുപക്ഷം പ്രതിരോധിച്ചിട്ടുണ്ട്, ഇനിയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

