43 ലക്ഷം റേഷനരി മറിച്ചു വിറ്റുവെന്ന വാര്‍ത്ത: ‘ദാരിദ്ര്യമുക്ത കേരളത്തിലെ മനോരമയുടെ വാർത്താ ദാരിദ്ര്യം’: അഡ്വ. കെ അനില്‍കുമാര്‍

k anilkumar

43 ലക്ഷം റേഷനരി മറിച്ചു വിറ്റുവെന്ന മലയാള മനോരമയുടെ വാര്‍ത്തയ്ക്ക് മറുപടിയുമായി അഡ്വ. കെ അനില്‍കുമാര്‍. ദാരിദ്ര്യമുക്ത കേരളത്തിലെ മനോരമയുടെ വാർത്താ ദാരിദ്ര്യമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. എഫ്സിഐ ഗോഡൗണുകൾ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും അവിടെ നിന്നും കരിഞ്ചന്തക്കാർ അരി കടത്തിയാൽ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു. റേഷനരി കടത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിയല്ല.

അകത്തെ നേര്‍ക്കാ‍ഴ്ച പേജില്‍ റേഷൻ കടക്കാരെ കള്ളന്മാരായി ചിത്രീകരിക്കപ്പെടുന്ന ചോദ്യോത്തരം നല്‍കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെളിവായി കരാറുകാരനും ലേഖകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് നല്‍കിയിരിക്കുന്നത്.

മുൻഗണനാ കാർഡുകൾ അരിവാങ്ങാതെ വന്നാൽ റേഷൻ കടക്കാർ അതെടുത്ത് വില്ക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു. പാവങ്ങളുടെ അരി മോഷ്ടിക്കുന്ന കഥയാണ് വാർത്ത നല്‍കിയിരിക്കുന്നത്. ദാരിദ്ര മുക്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകളുടെ ദാരിദ്ര്യം കഠിനമാണെന്ന് കെ അനില്‍കുമാര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

ദാരിദ്ര്യമുക്ത കേരളത്തിലെ മനോരമയുടെ വാർത്താ ദാരിദ്ര്യം ..

രാവിലെ പത്രം കണ്ടു ഞെട്ടി. 43 ലക്ഷം കിലോ റേഷനരി മറിച്ചുവെന്ന്.?

ആര്: തീയതി കൃത്യം: 1/6/21 മുതൽ 2025 ആഗസ്റ്റ്: 1 വരെ ..

‘വിഷയം; സ്റ്റോക്കിൽ കുറവ്:

എഫ്സിഐ ഗോഡൗണുകളിലെ അരി ആരുടെ നിയന്ത്രണത്തിലാണ്:

എഫ്സിഐ ഗോഡൗണുകൾ നിയന്ത്രിക്കുന്നത് യൂണിയൻ സർക്കാർ..

അവിടെ നിന്നും കരിഞ്ചന്തക്കാർ അരി കടത്തിയാൽ ഉത്തരവാദിത്തം കേന്ദ്രത്തിന്..

അതിന് സംസ്ഥാന സർക്കാർ ഉത്തരവാദിയല്ല.

ഒരു ലോറിയിൽ 205 ചാക്ക് കയറ്റി വിടും.. തൂക്കമില്ലാതെ..

ഒരു ചാക്കിൽ നിന്നും രണ്ടും നാലും കിലോ വീതം തുളച്ച് എടുക്കും..

ഗോഡൗണിൽ വേ ബ്രിഡ്ജില്ല’സിസിടിവിയില്ല:

ഉത്തരവാദിത്തം ആർക്ക് ..സംസ്ഥാന സർക്കാരിനല്ല:

അകത്തെ പേജിലെത്തിയാൽ

റേഷൻ കടക്കാർ കള്ളമ്മാരായി ചിത്രീകരിക്കപ്പെടുന്നു:

എവിടുന്നുകിട്ടി 43 ലക്ഷം എന്ന കണക്ക്..

ഏതോ കരാറുകാരനും ലേഖകനും തമ്മിലുള്ള ചോദ്യോത്തരമാണ് തെളിവ്:

മുൻഗണനാ കാർഡുകൾ അരിവാങ്ങാതെ വന്നാൽ റേഷൻ കടക്കാർ അത് എടുത്ത് വില്ക്കുമത്രേ?

എത്ര റേഷൻ കടകൾ:

അവരൊക്കെ പാവങ്ങളുടെ അരി മോഷ്ടിക്കുന്ന കഥയാണ് വാർത്ത:

എന്തൊരു ഗതികേട്

ഗതികെട്ടാൽ പുലി പുല്ലും തിന്നും..

ദാരിദ്ര മുക്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകളുടെ ദാരിദ്ര്യം കഠിനം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News