മഴ വരുന്നുണ്ടേ.. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Rain alert Kerala

മഴ വരുന്നുണ്ട് .. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറത്ത് വിട്ടത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

ALSO READ: കാൻസർ രോഗികൾക്കു‍ള്ള സൗജന്യ കെഎസ്ആർടിസി യാത്ര; എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്‍റെ കേരളാ മോഡലെന്ന് മുഖ്യമന്ത്രി

അതോടൊപ്പം ഇടിമിന്നൽ ജാഗ്രത നിർദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഒക്ടോബർ 12 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ALSO READ: സംയോജിത ശിശുവികസന സേവന പദ്ധതി 50 വർഷങ്ങൾ പൂർത്തിയാക്കുന്നു; ICDS@50 ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News