
തിരുവനന്തപുരത്ത് കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ച് അപകടം. തിരുവനന്തപുരം വർക്കല അകത്ത്മുറിയിലാണ് സംഭവം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക് പറ്റി. ഇയാളെ കസ്റ്റഡിയിൽ എടുത്തു. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവർ.
ഓട്ടോ നിയന്ത്രണം തെറ്റി പ്ലാറ്റ്ഫോമിലേക്ക് കയറിയതാണെന്ന് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന വന്ദേ ഭാരതാണ് അപകടത്തിൽപ്പെട്ടത്. അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിൻ ഒരു മണിക്കൂറിലേറെ വൈകി.
ENGLISH SUMMARY: A Kasaragod–Thiruvananthapuram Vande Bharat train collided with an auto-rickshaw in Varkala, Thiruvananthapuram. The auto driver was injured and taken into custody.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

