രാഹുൽ വിഷയത്തിലെ ചോദ്യങ്ങളിൽ കൈരളിയോടും ദേശാഭിമാനിയോടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

VD Satheesan

രാഹുൽ വിഷയത്തിലെ ചോദ്യങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസുകാരല്ല സൈബർ ആക്രമണം നടത്തുന്നതെന്ന വിചിത്രവാദവും വി ഡി സതീശൻ ഉന്നയിച്ചു. ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നായിരുന്നു അതിജീവിതയുടെ ഐഡന്‍റിറ്റി വരെ വെളിപ്പെടുത്തിയ സൈബർ ആക്രമണത്തിൽ വി ഡി സതീശന്‍റെ വെട്ടിത്തുറന്നുള്ള പ്രതികരണം. ഇതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ വിഷയത്തിൽ കൈരളിയും ദേശാഭിമാനിയും പതിവായി എന്‍റെ വാർത്താസമ്മേളനങ്ങൾ കലക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. നാലും അഞ്ചും പേർ വന്ന് അഞ്ചും പത്തും ചോദ്യങ്ങൾ തുടർച്ചയായി ചോദിക്കും. എല്ലാ വാർത്താ സമ്മേളത്തിലും ഒരേ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ, രാഹുലിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനാകാതെ അദ്ദേഹം കു‍ഴങ്ങുകയും ചെയ്തു.

ALSO READ; ‘രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാതെ ഇരിക്കുന്നത് കോൺഗ്രസിന്‍റെ പാപ്പരത്വം’: മന്ത്രി വി ശിവൻകുട്ടി

അതേസമയം, ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റു ചെയ്യാൻ എഡിജിപി എച്ച് വെങ്കിടേഷ് നിർദേശം നൽകി. അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് നിർദേശം. ഇതിന് പിന്നാലെ രാഹുലിനായി സംസ്ഥാന വ്യപകമായി പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News