
കേരളത്തിനൊരു പ്രതിപക്ഷ നേതാവുണ്ട്. പേര് വിഡി സതീശൻ. നുണ പറയുകയും ഭിന്നിപ്പുണ്ടാക്കുകയുമാണ് പ്രതിപക്ഷ നേതവിൻ്റെ യോഗ്യതയെങ്കിൽ വിഡി സതീശൻ തന്നെയാണ് അതിൻ്റെ പറ്റിയയാള്. പ്രതിപക്ഷ നേതാവ് നിവേദനം കീറി കളയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 2025 ഡിസംബറിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
കോൺഗ്രസിൻ്റെ ഔദ്യോഗിക വേദിയിൽ വച്ച് ഷാൾ അണിയിച്ച് ഒരു കോൺഗ്രസ് പ്രവർത്തക പ്രതിപക്ഷ നേതാവിന് ഒരു നിവേദനം നൽകുന്നു. വേദിയിൽ ഇരുന്നു കൊണ്ട് തന്നെ ആ നിവേദനം പ്രതിപക്ഷ നേതാവ് കീറി കളയുന്നു. ഒന്ന് തുറന്ന് പോലും നോക്കാതെ മടക്കിയ അവസ്ഥയിൽ തന്നെയാണ് നിവേദനം നേതാവ് കീറികളയുന്നതും. ചില മലയാള സിനിമകളിലൊക്കെയാണ് ഇങ്ങനെയുള്ള സീനുകൾ മുന്നെ കണ്ടിട്ടുള്ളത്. ജനങ്ങൾക്കൊ ജനങ്ങളുടെ പ്രശ്നങ്ങൾക്കൊ യാതൊരു വിലയും കൽപ്പിക്കാത്ത ഒരു പ്രതിപക്ഷ നേതാവിൻ്റെ മുഖമാണ് ഈ വീഡിയോയിലൂടെ കാണുന്നതും. ഇതാണ് കോൺഗ്രസിൻ്റേയും വിഡി സതീശന്റേയും രാഷ്ട്രീയം.
ജനങ്ങളല്ല അവരുടെ പ്രശ്നം. അധികാരമാണ് അവരുടെ പ്രശ്നം. ഇതാണ് കേരളത്തിലെ സമൂഹമാധ്യമങ്ങൾ ഇന്ന് തുറന്ന് കാണിക്കുന്നത്. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ ഇത് കണ്ടിട്ടും കാണാത്ത പോലെ ഇരിപ്പാണ്. അല്ലെങ്കിലും പ്രതിപക്ഷ നേതാവല്ലെ എന്തു ആവാമല്ലോ എന്നാണ് സമൂഹമാധ്യമത്തിൽ കമന്റുകളായും വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

