കേരളാ വിഷൻ ചാനൽ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള മികച്ച 10 കുടുംബശ്രീ സംരഭകരെ കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് പുരസ്കാരം നൽകി ആദരിക്കുന്നു.
പുരസ്കാര വിതരണത്തിന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും. കുടുംബശ്രീ അംഗങ്ങളായ കലാകാരികൾക്ക് ഈ പരിപാടികളിൽ പ്രകടനം നടത്താൻ അവസരം ഒരുക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകളെ ആദരിക്കുന്ന ജില്ലാതല പരിപാടി 2025 ഫെബ്രുവരി 6 -ന് തിരുവനന്തപുരം വെച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ബഹു. മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും
ALSO READ; വെറും പത്ത് മിനിറ്റിൽ ഒരു കിടിലൻ ബീറ്റ്റൂട്ട് പച്ചടി: ചോറൂണ് കളറാക്കാൻ വേറെന്തുവേണം!
അന്നേ ദിവസം അരങ്ങേറുന്ന കലാപരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരികൾ, ഒറ്റയ്ക്കോ ഗ്രൂപ്പായോ പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
9446903003
ENGLISH NEWS SUMMARY: Kerala Vision Channel in association with Kudumbashree Mission honors top 10 Kudumbashree entrepreneurs from 14 districts of Kerala with Kudumbashree Micro Enterprises Award
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

