കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തത് ക്യാമറയില്‍ ചിത്രീകരിച്ചു; പരാതിപ്പെടാതിരിക്കാനുള്ള മുഖ്യപ്രതിയുടെ തന്ത്രം

kolkata-law-college-rape

കൊല്‍ക്കത്ത ബലാത്സംഗം ക്യാമറയില്‍ ചിത്രീകരിച്ചത് വീഡിയോ പുറത്തെത്തുന്നത് ഭയന്ന് പരാതിപ്പെടാതിരിക്കാനുള്ള മുഖ്യപ്രതിയായ മോനോജിത് മിശ്രയുടെ തന്ത്രം. ഇയാള്‍ പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 24-കാരിയെ പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു ലക്ഷ്യം.

ജൂണ്‍ 25-ന് വൈകുന്നേരമാണ് കുറ്റകൃത്യം നടന്നത്. ഹീനമായ കുറ്റകൃത്യത്തിന് ശേഷം, കൂട്ടിക്കൊണ്ടുപോകാന്‍ പിതാവിനോട് വിളിക്കാന്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. താമസിയാതെ, മോനോജിത്തും സഹപ്രതികളായ പ്രമിത് മുഖോപാധ്യായയും സൈബ് അഹമ്മദും ക്യാമ്പസ് വിട്ടു. ഒരു കിലോമീറ്റര്‍ അകലെയുള്ള കസ്ബ പൊലീസ് സ്റ്റേഷനില്‍ അതിജീവിത പരാതി രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ എന്ന് അറിയാന്‍ ചില സുഹൃത്തുക്കളോട് മോനോജിത്ത് അന്വേഷിച്ചിരുന്നു.

Read Also: കാമുകിയുടെ വീട്ടിലെത്തി കാമുകന്‍, സംസാരത്തിനിടയില്‍ തര്‍ക്കം; 19കാരന്റെ സ്വകാര്യഭാഗം മുറിച്ച് മാറ്റി യുവതി, സംഭവം യുപിയില്‍

പിറ്റേന്ന്, മോനോജിത് കോളേജ് സ്റ്റാഫിനെ വിളിച്ച് പൊലീസ് ക്യാമ്പസ് സന്ദര്‍ശിച്ചോ എന്ന് ചോദിച്ചു. പൊലീസുകാര്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ തന്റെ അഭിഭാഷക സുഹൃത്തുക്കളെയും കോളേജിലെ സീനിയര്‍മാരെയും വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പക്ഷേ ആരും ഇടപെട്ടില്ല. ജൂണ്‍ 26 ന് വൈകുന്നേരം, ക്യാമ്പസില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെയുള്ള ബാലിഗഞ്ച് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഫേണ്‍ റോഡില്‍ മോനോജിത്തും സൈബും കണ്ടുമുട്ടി. പൊലീസ് അവരെ പിന്തുടര്‍ന്ന് അന്ന് വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രമിതിനെ അന്ന് രാത്രി വീട്ടില്‍ വെച്ചും അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News