കോഴിക്കോട് പയ്യാനക്കലിൽ ഡാൻസാഫ് സംഘത്തിൻ്റെ ലഹരി വേട്ട. ജിമ്മിൽ എത്തുന്നവർക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
കോഴിക്കോട് പയ്യാനക്കലിലും പേരാമ്പ്രയിലുമാണ് ഡാൻസാഫ് സംഘത്തിൻ്റെ ലഹരി വേട്ട. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡാൻസ് സാഫ് സംഘവും പന്നിയങ്കര പൊലീസും, പേരാമ്പ്ര പൊലീസും ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇരുകേസുകളിലായി മൂന്നംഗസംഘം പിടിയിലായത്. ആകെ 300 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തത്.
കോഴിക്കോട് പയ്യാനക്കൽ കപ്പക്കൽ റോഡിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൻ്റെ മറവിലാണ് രാസലഹരി കച്ചവടം. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ജംഷീർ, ഇജാസ്, ഫറോക്ക് ചുങ്കത്ത് താമസിക്കുന്ന ബേപ്പൂർ സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘത്തെ കണ്ട യുവാക്കൾ, എംഡിഎംഎ വിറ്റ് കിട്ടിയ പണം വെള്ളത്തിൽ നിക്ഷേപിച്ച് രക്ഷപ്പെടുന്നതിനിടയിൽ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇവരിൽ നിന്നും വിപണിയിൽ എട്ട് ലക്ഷത്തിലേറെ രൂപ വില വരുന്ന 250 ഗ്രാം എംഡിഎംഎയും നാൽപ്പത് ഗ്രാം കഞ്ചാവും പിടികൂടി.
ഏറെനാളായി പയ്യാനക്കൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഇരുനൂറിലേറെ പേരാണ് ഓരോ ദിവസവും അതിരാവിലെ മുതൽ രാത്രി വരെ വ്യായാമം ചെയ്യാൻ എത്തുന്നത്. ഏറെനാളായി ഇവിടെ ലഹരി വിതരണം ചെയ്യുന്നുണ്ടെന്ന വിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. ജിംനേഷ്യം നടത്തിപ്പുകാരൻ ഉൾപ്പെടെ പിടിയിലായവരിൽ ഉൾപ്പെടുന്നു. തുടർന്ന് ഈ ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇവരെ പ്രാഥമികമാ
ALSO READ: പ്രതിഷേധത്തിൽ സംഘർഷം; നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി
കൂടാതെ ആരൊക്കെയാണ് ലഹരി കച്ചവടത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന കാര്യവും ഇവർ പൊലീസിനോട് വെളിപ്പെടുത്തി. മറ്റൊരു കേസിൽ, പേരാമ്പ്ര കനാൽ റോഡ് ജംഗ്ഷനിൽ വച്ചാണ് 50 ഗ്രാമിലധികം തൂക്കം വരുന്ന എംഡിഎംഎ, എട്ടര ലക്ഷം രൂപസഹിതം മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

