കോട്ടയത്ത് കെ എസ് ആർ ടി സിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പത്തു പേർക്ക് പരുക്ക്

kottayam accident news

കെ എസ് ആർ ടി സിയും ട്രാവലറും കൂട്ടിയിടിച്ചു. കോട്ടയം തീക്കോയി വെള്ളികുളത്ത് വെച്ചായിരുന്നു അപകടം. വാഗമണിൽ നിന്നും വന്ന ട്രാവലർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. ബസിലും വാനിലും ഉണ്ടായിരുന്ന പത്തു പേർക്ക് പരുക്ക് പറ്റി. സാരമായി പരുക്കേറ്റ വാൻ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News