പ്രതിമാസ കളക്ഷനിൽ ഒരുവർഷത്തിനിടെ കോടികളുടെ വർധനവുമായി കെഎസ്‌ആർടിസി

ksrtc

പ്രതിമാസ കലക്‌ഷനിൽ ഒരുവർഷത്തിനിടെ 20 കോടിയുടെ വർധനവുമായി കെഎസ്‌ആർടിസി. 2024 ന്‍റെ തുടക്കത്തിൽ ശരാശരി 215 കോടി രൂപയായിരുന്ന കലക്‌ഷൻ 235 കോടിയായാണ്‌ ഉയർന്നത്‌. ടിക്കറ്റിതര വരുമാനം പത്തുകോടിയിൽ നിന്ന്‌ 40 കോടിയായും ഉയർന്നു. അറ്റകുറ്റപ്പണികളും സർവീസുകളും കാര്യക്ഷമമാക്കിയതും പല റൂട്ടുകളും പരിഷ്‌കരിച്ചതുമാണ് കെഎസ്ആർടിസിയിലെ വരുമാന വർദ്ധനവിന് കാരണമായത്. 2024 ന്‍റെ തുടക്കത്തിലെ ശരാശരി പ്രതിമാസ കലക്ഷനായ 215 കോടി രൂപ ഒരു വർഷത്തിനിപ്പുറം 235 കോടിയായാണ്‌ ഉയർന്നത്‌. കലക്‌ഷൻ ഏറ്റവും കുറഞ്ഞ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലും 2.6 കോടിക്ക്‌ താഴേക്ക്‌ പോയില്ല.

ഡിസംബർ, ജനുവരിയിലെ കലക്‌ഷൻ 4.5 കോടിയായിരുന്നു. ഏപ്രിലിൽ അത്‌ അഞ്ചുകോടിയായി ഉയർത്തുകയാണ്‌ ലക്ഷ്യം. കുട്ടിബസ്‌, സൂപ്പർഫാസ്‌റ്റ്‌, ഫാസ്‌റ്റ്‌ പാസഞ്ചർ ക്ലാസുകളിലായി നൂറോളം ബസുകൾ ഉടൻ വാങ്ങാനാണ് തീരുമാനം. ഇതുകൂടി എത്തുന്നതോടെ കലക്‌ഷനിൽ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റിതര വരുമാനത്തിലും നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. പത്തുകോടിയിൽ നിന്ന്‌ 40 കോടിയായാണ് വരുമാനം ഉയർന്നത്.

ALSO READ; തലസ്ഥാനത്തിന് ആശ്വാസം: പറഞ്ഞ സമയത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയായി; തിരുവനന്തപുരത്ത് ജലവിതരണം പുനരാരംഭിച്ചു

ഇതിൽ കൊറിയർ, ബസുകളിലെ പരസ്യം, കടമുറി വാടകയ്‌ക്ക്‌ കൊടുക്കൽ, എസി വിശ്രമ മുറി അടക്കമുള്ളവയാണ് വരുമാനം വർധിച്ചത്‌. കൊറിയറിൽനിന്ന്‌ മാസം 57 ലക്ഷം രൂപയായി വരുമാനം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്‌ , അങ്കമാലി എന്നിവിടങ്ങളിലെ വിശ്രമമുറിയിൽനിന്ന്‌ 25 ലക്ഷവും ലഭിക്കുന്നു. ഏപ്രിലിൽ അഞ്ചുവർഷത്തിനിടെ ആദ്യമായി ഒന്നാംതീയതി ജീവനക്കാർക്ക്‌ ഒറ്റഗഡുവായി ശമ്പളവും നൽകി.

പൊതുജനങ്ങളെ ലക്ഷ്യമിട്ട്‌ ആരംഭിച്ച യാത്രാഫ്യുവൽസും വർഷത്തിൽ 100 കോടിക്ക്‌ മുകളിൽ വരുമാനം കൊണ്ടുവന്നു. 2021 നവംബറിൽ ആരംഭിച്ച ബജറ്റ്‌ ടൂറിസം സെൽ ഓരോ വർഷവും നില മെച്ചപ്പെടുത്തുന്നുണ്ട്. ശരാശരി നാല്‌ കോടിയുടെ വരുമാനമാണ്‌ പ്രതിമാസം നേടുന്നത്‌. കഴിഞ്ഞ നാല്‌ വർഷത്തിനിടെ ആരംഭിച്ച ബജറ്റ്‌ ടൂറിസം, യാത്രഫ്യുവൽസ്‌, കൊറിയർ സർവീസ്‌, എസി വിശ്രമമുറി, എസി പ്രീമിയം സർവീസ്‌, ഡ്രൈവിങ്‌ സ്‌കൂൾ എന്നിവയാണ് ടിക്കറ്റ് നിര വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News