മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കാട്ടുകൊമ്പനെ നിരീക്ഷിക്കാന്‍ കുങ്കിയാനകള്‍ എത്തി. വയനാട്ടില്‍ നിന്ന് കോന്നി സുരേന്ദ്രനും വിക്രമുമാണ് എത്തിയത്. ആന ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ കാടുകയറ്റുകയാണ് ദൗത്യം.
കുങ്കിയാനകള്‍ കൊടുമ്പുഴ ഫോറെസ്റ്റ് സ്റ്റേഷനില്‍ ക്യാമ്പ് ചെയ്യും. കൊമ്പന്‍ ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജനവാസ മേഖലയിലേക്ക് നീങ്ങുകയാണെങ്കില്‍ കുങ്കിയാനകളെ ഉപയോഗിയ്ക്കും. ഇതിനായി പാപ്പാന്‍മാരടങ്ങുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തി. കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തുമെന്ന് വനം വകുപ്പ് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് 20മണിയ്ക്കുര്‍ പിന്നിട്ടാണ് കാട്ടുകൊമ്പനെ രക്ഷപ്പെടുത്താനായത്.
കൊമ്പന്റെ ശാരീരിക അവശതയും വനം വകുപ്പ് നിരീക്ഷിയ്ക്കുന്നുണ്ട്. കൊമ്പനെ മയക്കുവെടി വെച്ച് മറ്റൊരുവനത്തിലേക്ക് മാറ്റണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇത് പ്രായോഗികമല്ലെന്ന് വനം വകുപ്പ് അറിയിച്ചു. കൊമ്പന്‍ കിണറ്റില്‍ വീണ കൃഷിസ്ഥലത്തിന്റെ ഉടമയ്ക്ക് ഒന്നര ലക്ഷം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. മേഖലയില്‍ ഇതേ കൊമ്പന്‍ വ്യാപകമായി കൃഷി നശിപ്പിച്ചെന്നാണ് നാട്ടുകാരുടെ പരാതി. കൊമ്പന്‍ തിരിച്ചെത്തുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

