കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്ക്

accident

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ചുരത്തിലെ ഏഴാം വളവിൽ വച്ചായിരുന്നു അപകടം. വില്യാപ്പള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

also read:‘ഹോട്ടൽ വ്യവസായം തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു’: എൽപിജി വിലവർധനയെ വിമർശിച്ച് പിണറായി വിജയൻ

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലയോര ഹൈവേയുടെ നവീകരണ പ്രവർത്തികൾ നടക്കുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത വൻതോതിൽ വർധിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News