
അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട പരിപാടിയ്ക്കായി കേരള സര്‍വകലാശാല സെനറ്റ്ഹാള്‍ ബുക്കുചെയ്തവര്‍ സര്‍വകലാശാലയില്‍ സൃഷ്ടിച്ച സംഘര്‍ഷ സാഹചര്യത്തിനെതിരെ നിയമനടപടി സ്വീകരിച്ച രജിസ്ട്രാറെ വ്യക്തിഹത്യ ചെയ്തും ഒറ്റപ്പെടുത്തി ആക്രമിച്ചും ഇല്ലാതാക്കാനായി സംഘപരിവാരംമെനയുന്ന കള്ളക്കഥകളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഇതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.നിര്‍ഭാഗ്യവശാല്‍ സര്‍വകലാശാല നേതൃത്വത്തില്‍ ചിലര്‍ തന്നെ സംഘപരിവാരത്തിന്റെ അജണ്ട നടപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതായി ആരോപണമുയരുന്നു.
കേരളസര്‍വകലാശാലയില്‍ വല്ലപ്പോഴുംമാത്രം അവതരിച്ച് നിലവാരമില്ലാത്ത രാഷ്ട്രീയനാടകങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയും ഇത്തരത്തിലുള്ള തെറ്റായപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്യുന്നതിലെ ദയനീയമായ നിലവാരതകര്‍ച്ച ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.രാജ്യത്തെ ഉന്നതസര്‍വ്വകലാശാലകളില്‍ ശ്രദ്ധേയമായ നിലവാരത്തിലാണ് കേരളസര്‍വ്വകലാശാല. പ്രസ്തുത സര്‍വകലാശാലയെ അതിവേഗം തകര്‍ച്ചയിലേക്ക് നയിക്കണമെന്നാഗ്രഹിക്കുന്ന സേവ് യൂണിവേഴ്‌സിറ്റി നശീകരണ പദ്ധതിക്കാരന്റെ കുടിലതകള്‍ക്ക് സര്‍വ്വകലാശാലയുടെ നേതൃത്വത്തിലെ ചിലര്‍ കൂട്ടുനില്ക്കുന്നത് ചില പഴഞ്ചൊല്ലുകളെ ഓര്‍മ്മപ്പെടുത്തുന്നതും പരിതാപകരമായ അവസ്ഥയുമാണ്. മഹനീയമായ മതനിരപേക്ഷ ജനാധിപത്യ നിലപാട് സ്വീകരിച്ചിട്ടുള്ള ഉന്നതസ്ഥാപനമാണ് കേരളസര്‍വകലാശാല. മഹത്തായ ഈ സര്‍വകലാശാലയില്‍ എല്ലാമെരിറ്റുകളും അട്ടിമറിച്ചാണ് വിവിധ സമിതികളിലേക്ക് നോമിനേഷനുകള്‍ നടത്തിയത്.
ഇപ്പോള്‍ അവര്‍ ബോധപൂര്‍വം ആര്‍.എസ്.എസ് ചിഹ്നങ്ങള്‍ സെനറ്റ്ഹാളില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുകയാണ്. ഇത്തരം തെറ്റായ നടപടികള്‍ സംഘര്‍ഷംസൃഷ്ടിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. സര്‍വ്വകലാശാലയില്‍ സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഉണ്ടായപ്പോഴാണ് നിയമപരമായ നടപടികള്‍ രജിസ്ട്രാര്‍ സ്വീകരിച്ചത്. സര്‍വകലാശാല നല്കിയ വ്യവസ്ഥകള്‍ പാലിച്ച് പരിപാടി നടത്തണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ട രജിസ്ട്രാറെ എന്തോ അപരാധം ചെയ്തതുപോലെ ആക്രമിക്കുന്നതിന് ചിലര്‍ കുടപിടിക്കുന്നു. സര്‍വകലാശാലയുടെ നിയമവ്യവസ്ഥകള്‍ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥനെന്നനിലയിലുള്ള രജിസ്ട്രാറുടെ ഉത്തരവാദിത്തമാണ് അദ്ദേഹം നിര്‍വഹിച്ചത്.
അതുകൊണ്ടാണ് സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംഘാടകര്‍ പരിപാടിനടത്തുന്നതെന്നും അതു നിയമവിരുദ്ധമാണെന്നും രജിസ്ട്രാര്‍ ചാന്‍സിലറെ അറിയിച്ചത്.ഉജ്ജ്വലമായ നിരവധി പരിപാടികള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള കേരളസര്‍വ്വകലാശാലയുടെ സെനറ്റ്ഹാളില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരുമിച്ചുനിന്നു നടപടിസ്വീകരിക്കേണ്ടവര്‍ സംഘര്‍ഷം തടഞ്ഞവരോടും നിയമനടപടി സ്വീകരിച്ചവരോടും വിശദീകരണം ചോദിക്കുന്നു. മാത്രമല്ല തെറ്റായ മാധ്യമവാര്‍ത്തകള്‍ സൃഷ്ടിച്ച് സര്‍വകലാശാലയെ അപചയപ്പെടുത്തുന്നു.ഏതെല്ലാം നാടകങ്ങള്‍ സംഘടിപ്പിച്ചാലും, തികഞ്ഞ മതേതര ജനാധിപത്യബോധത്തോടെ കേരള സര്‍വ്വകലാശാലയുടെ മഹിതപാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സര്‍വകലാശാലയ്ക്കും രജിസ്ട്രാറിനുമൊപ്പമുണ്ടാകുമെന്നും എല്ലാ വെല്ലുവിളികളേയും ശക്തമായി നേരിടുമെന്നും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ ജി മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here