കേരളത്തിലും ദളപതി തന്നെ താരം

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ലിയോ, പ്രേക്ഷകരിലേക്കെത്തിയത് നിലനിൽക്കുന്ന പല റെക്കോർഡുകളേയും പൊളിച്ചടുക്കിക്കൊണ്ടാണ്. വമ്പൻ റെക്കോര്‍ഡ് കളക്ഷനിൽ നിറഞ്ഞ തീയേറ്ററുകളിൽ ലിയോ ഇന്നും പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുകയാണ്. വിജയ്‍യുടെ ലിയോ കേരളത്തില്‍ 50 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കമല്‍ ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ ആണ് ലിയോ മറികടന്നിരിക്കുന്നത്.

ALSO READ:സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ റിലീസ് ദിവസത്തിലെ ഒരു ചിത്രത്തിന്റെ കളക്ഷൻ റെക്കോര്‍ഡ് ലിയോയുടെ പേരിലാണ്. വിജയ്‍യുടെ ലിയോ ആകെ 461 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇത്തരം ഒരു നേട്ടത്തില്‍ ഏഴ് ദിവസങ്ങളിലാണ് ലിയോ എത്തിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ്.

ഏറ്റവും വേഗത്തില്‍ തമിഴ്‍നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡും വിജയ്‍യുടെ ലിയോയുടെ പേരിലാണ്. തമിഴ്‍നാട്ടില്‍ വിജയ്‍യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ എന്ന നേട്ടത്തില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് മുമ്പ് 16 ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് വിജയ്‍യുടെ ലിയോ റിലീസിനു മുന്നേ മറികടന്നിട്ടുണ്ട്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരി സിനിമയും ലിയോയ്‍ക്കൊപ്പം എത്തിയെങ്കിലും തെലുങ്കിലും വിജയ് ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു.

ALSO READ:കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 20 കോടി; ഐഎന്‍ടിയുസി സമരം ദുരൂഹം

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ലിയോ റിലീസ് ചെയ്‍തത് ഒക്‌ടോബർ 19നായിരുന്നു. ഏഴ് സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്. എസ് ലളിത് കുമാർ, ജഗദീഷ് പളനിസാമി എന്നിവർ നിർമ്മിച്ച ലിയോയ്ക്ക് അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News