അനന്തുവിന്റെ മരണത്തിന് പിന്നാലെ നടക്കുന്ന സംഭവങ്ങൾ സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നുവെന്ന് സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ്. പന്നികളെ പിടികൂടാൻ ഇതുവരെ ഇവിടെ ഒരു നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് മെമ്പറിന്റെ വാർഡിലാണ് ഈ സംഭവം നടന്നത്. അദ്ദേഹം സ്ഥാനാർഥിയുടെ അടുത്ത ആളുമാണ്.
സംഭവം നടന്നയുടനെ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിനു പിന്നിലെ ഗൂഢാലോചന എന്താണെന്നും അദ്ദേഹം ചോദിച്ചു. ആ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്. പ്രതിയുടെ ഫോൺ കോളുകൾ പരിശോധിച്ചാൽ സംഭവങ്ങൾ മനസിലാകും. എന്തും ചെയ്യാൻ മടിയില്ലാത്ത സീറ്റാണ് യുഡിഎഫ്. വരും ദിവസങ്ങളിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് എന്തും പ്രതീക്ഷിക്കാം.
ALSO READ: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽ
ഇതിനു മുൻപും ഇത്തരത്തിൽ സംഭവം ഉണ്ടായിട്ടുണ്ട്. ആൻ മരിച്ചത് കോൺഗ്രസുകാരനാണ്. എന്നാൽ അതിൽ ഒരു പ്രതിഷേധവും നടന്നില്ല. ഇപ്പോൾ നടക്കുന്നത് രാഷ്ത്രീയ ഗൂഢാലോചയാണ്. ഇതിൽ സമഗ്രമായ അന്വേഷണം വേണം എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

