മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് 2026: യു.എ.ഇ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി ഉറപ്പാക്കാന്‍ ലുലു

lulu

ആഗോള കമ്പനികളുടെയും വിദഗ്ധരുടെയും മികച്ച സാന്നിദ്ധ്യവുമായി, മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ്’ അഞ്ചാം പതിപ്പിന് അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ മികച്ച പ്രതികരണം. ലോകത്തെ വിവിധയിടങ്ങളില്‍ നിന്ന് 122,500 സന്ദര്‍ശകരും ആയിരത്തിലധികം എക്‌സിബിറ്റര്‍മാരുമാണ് മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സില്‍ പങ്കെടുക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, വ്യവസായം, ഫാര്‍മസി, പ്രതിരോധം, നിര്‍മിത ബുദ്ധി, ഊര്‍ജം തുടങ്ങിയ പ്രധാന മേഖലകളില്‍ വലിയ നിക്ഷേപങ്ങള്‍ക്കും സാധ്യതകള്‍ക്കുമാണ് മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് വഴിതുറക്കുന്നത്.

യു.എ.ഇ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി ഉറപ്പാക്കാന്‍ ലുലു ഗ്രൂപ്പ്

എമിറാത്തി ഉത്പന്നങ്ങള്‍ക്ക് മികച്ച പിന്തുണയേകിയുള്ള ലുലു ഗ്രൂപ്പിന്റെ പ്രത്യേക പവലിയന്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധ നേടുകയാണ്. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വ്യവസായ നൂതന സാങ്കേതിക വകുപ്പ് മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍, യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി എന്നിവര്‍ ലുലു പവലിയന്‍ സന്ദര്‍ശിച്ചു. യുഎഇ ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച പിന്തുണയാണ് ലുലു നല്‍കുന്നതെന്നും, പ്രാദശിക ഉത്പന്നങ്ങളുടെ മികവ് ആഗോള തലത്തില്‍ ചര്‍ച്ചയാകുന്നതിന് മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ് പ്രദര്‍ശനം കരുത്തേകുമെന്നും ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.

Also Read: ആരോഗ്യമേഖലയില്‍ വന്‍ നിക്ഷേപം: 1,809 കോടിയുടെ ഫാര്‍മ പ്ലാന്റും, 258 കോടിയുടെ ജീന്‍ തെറാപ്പി പദ്ധതിയുമായി ഡോ. ഷംഷീര്‍ വയലില്‍

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക്, മികച്ച വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായി യുഎഇ ഫുഡ് ക്ലസ്റ്ററുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി , ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യുഎഇ ഫുജ് ക്ലസ്റ്റര്‍ ചെയര്‍മാന്‍ സലേഹ് അബ്ദുള്ള ലൂത്ത, ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ സലിം എം.എ എന്നിവര്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പുവച്ചത്.കൂടാതെ, അല്‍ തയിബ് ഫുഡ് പ്രോസസിങ്ങ് പ്ലാന്റിന്റെ അബുദാബിയിലെ രണ്ടാം ഘട്ടത്തിന്റെ ലോഞ്ച് എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി നിര്‍വ്വഹിച്ചു. പ്ലാന്റില്‍ നിന്നുള്ള ബ്ഹറൈനിലേക്കുള്ള ആദ്യ ഷിപ്പ്‌മെന്റിന്റെ ഫ്‌ലാഗ് ഓഫും നടന്നു. പ്രാദേശിക കര്‍ഷകര്‍ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. യുഎഇ നാഷ്ണല്‍ ഡയറി ഹയാത്‌നയുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News