മലയാള സിനിമയെ നിയന്ത്രിക്കുന്ന ആ പവർ ഗ്രൂപ്പിൽ ആരൊക്കെ?

film

മലയാള സിനിമയിൽ വിചിത്രമായ ഒരു രീതി നിലനിൽക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. 10 മുതൽ 15 പ്രമുഖർ ഉൾപ്പെട്ട പവർ ഗ്രൂപ്പ് ആണ് എല്ലാം നിയന്ത്രിക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുന്നവർക്ക് അപ്രഖ്യാപിത വിലക്കുണ്ട്. പ്രമുഖ നടനു പോലും ഈ ദുരനുഭവം ഉണ്ടായതായും റിപ്പോർട്ട് പറയുന്നു. ഇതോടെ മലയാള സിനിമ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിൽ ആരൊക്കെയാണുള്ളതെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്.

പ്രൊഡ്യൂസർമാർ ക്രിമിനൽ പശ്ചാത്തലം ഉളളവരെ ഡ്രൈവർമാരായി നിയമിക്കരുതെന്ന ശുപാർശ ഹേമകമ്മിറ്റി റിപ്പോർട്ടിലുണ്ട്. നടിമാർക്ക് ടോയ്ലറ്റും വസ്ത്രം മാറാൻ മുറിയും നിർബന്ധമായും ഉണ്ടായിരിക്കണം. സെറ്റിൽ മദ്യവും മറ്റ് ലഹരികളും വിലക്കണമെന്നും ഹേമ കമ്മിറ്റി നിർദേശിക്കുന്നു.

സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നുവെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്.

നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും, ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി.

സിനിമാ മേഖലയിലെ നടന്‍മാരും നടിമാരും ഐസിസി രൂപീകരിക്കുന്നത് ഗുണകരമാണെന്ന് കമ്മിഷനെ അറിയിച്ചു. അമ്മ , ഫെഫ്ക എന്നിവയിൽനിന്ന് രണ്ടുപേർ വീതവും സിനിമാ മേഖലയിലെ മറ്റ് സംഘടനകളിൽനിന്നുള്ള പ്രതിനിധികളും ഈ കമ്മിറ്റിയിൽ ഉണ്ടാകണമെന്ന് നിർദേശം ഉയർന്നു.

Also Read- ‘മുറി തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കും’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സിനിമാ മേഖലയിലേക്ക് എത്തുമ്പോൾ തന്നെ ചൂഷണം തുടങ്ങുന്നു. അവസരം വാഗ്ദാനം ചെയ്യുന്ന പ്രൊഡക്‌ഷൻ കൺട്രോളർമാർ ഉൾപ്പെടെയുള്ളവർ ഏത് വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്ന് നടിമാരോട് നിർദേശം കൊടുക്കാറുണ്ട്. വീട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നീ വാക്കുകൾ മലയാള സിനിമാ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പരിചിതം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയാറായിരിക്കണം എന്നാണ് നൽകുന്ന സന്ദേശം.

നടൻമാർ, സംവിധായകർ, നിർമാതാക്കൾ, പ്രൊഡക്‌ഷൻ കൺട്രോളർ തുടങ്ങി ആരു വേണമെങ്കിലും നടിമാരോട് ആവശ്യങ്ങള്‍ക്ക് വഴങ്ങാൻ ആവശ്യപ്പെടാറുണ്ട്. ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് പറയാറുണ്ട്. ഇത് ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ പുരുഷൻമാർ വിട്ടുവീഴ്ചയ്ക്ക് പലരോടും ആവശ്യപ്പെടുന്നു. നടിമാർ പ്രശസ്തരായത് വിട്ടുവീഴ്ച ചെയ്താണെന്ന് ഈ മേഖലയിൽ പലരും വിശ്വസിക്കുന്നു. ഇങ്ങനെ ഒരു പ്രതിച്ഛായ സൃഷ്ടിച്ചത് സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്നും നടിമാർ മൊഴി നൽകി. കുടുങ്ങിയെന്ന് മനസിലാക്കുമ്പോഴേക്കും വളരെ വൈകിപോയിരിക്കുമെന്ന് പല നടിമാരും പറഞ്ഞു.

Also Read- കാസ്റ്റിങ് കൗച്ച് വ്യാപകം, സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍; ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നു; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ഡബ്യുസിസി രൂപീകരിച്ചതിനുശേഷമാണ് നടിമാർ ഇത്തരം ദുരനുഭവങ്ങൾ പുറത്തുപറയാൻ തുടങ്ങിയത്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാന്‍ ഡബ്ലുസിസി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തുപോകില്ലെന്ന് സംഘടന ഉറപ്പു നൽകിയതോടെ പലരും തുറന്നു സംസാരിച്ചു.

∙ ഡബ്ലുസിസി രൂപീകരിച്ചതിനാൽ സുരക്ഷിതമായി പ്രശ്നങ്ങൾ തുറന്നു പറയാൻ കഴിഞ്ഞു എന്ന് പല സ്ത്രീകളും തുറന്നു പറഞ്ഞു. സിനിമയിലല്ലാതെ മറ്റൊരിടത്തും ജോലിക്കായി കിടക്ക പങ്കിടേണ്ട ആവശ്യമില്ലെന്നാണ് നടിമാരുടെ വെളിപ്പെടുത്തൽ. സിനിമയിൽ ഇഴുകിചേർന്ന് അഭിനയിച്ചാൽ സിനിമയ്ക്ക് പുറത്തും അങ്ങനെയാണെന്ന് ചിന്തിക്കുന്ന പുരുഷൻമാരുണ്ട്. അതിനാൽ പരസ്യമായി കിടക്കപങ്കിടാൻ പല പുരുഷൻമാരും നാണക്കേടില്ലാതെ ആവശ്യപ്പെടുന്നു. സ്ത്രീകൾക്ക് താൽപര്യമില്ലെങ്കിലും പലവട്ടം ആവശ്യപ്പെടുന്നു. കൂടുതൽ സിനിമകളിൽ അവസരം തരാമെന്ന് പറഞ്ഞാണ് കിടക്കപങ്കിടാൻ ക്ഷണിക്കുന്നത്.

Also Read- ‘മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു’; ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരങ്ങൾ

കമ്മിഷന് മൊഴി നൽകിയവരിൽ ചിലർ വിഡിയോ ഓഡിയോ ക്ലിപ്പുകൾ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് എന്നിവ ഹാജരാക്കി. സിനിമയിൽ പ്രവേശിക്കണമെങ്കിൽ കിടക്കപങ്കിടണമെന്നാണ് സന്ദേശങ്ങളിലുണ്ടായിരുന്നത്. ആദ്യ അവസരത്തിൽപോലും കിടക്ക പങ്കിടണമെന്ന വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ കടന്നുപോകുന്നതെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളിൽനിന്ന് പോലും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു എന്ന് പല വനിതകളും മൊഴി നൽകി.

കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. നടിമാരെ പരസ്യമായി സൈബർ ഇടങ്ങളിൽ അശ്ലീലഭാഷയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്ത് നടിമാരെ നാണംകെടുത്തുന്നു. സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയാൽ വലിയ റിസ്ക് ആണ് നടിമാർക്കും ബന്ധുക്കൾക്കും ഏറ്റെടുക്കേണ്ടിവരുന്നത്.

ഇത്തരത്തിൽ ഉപദ്രവിക്കുന്ന പലരും സ്വാധീവമുള്ളവരാണ്. അതിനാൽ അവരുടെ ചെവിയിൽ കേസിനെ സംബന്ധിച്ച കാര്യങ്ങൾ എത്തുന്നത് നടിമാരെ ഭയപ്പെടുത്തുന്നു. സിനിമേ മേഖലയിൽ നടിമാർക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും ഉപദ്രവങ്ങളും കമ്മിഷനെ ഞെട്ടിച്ചെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട് പറയുന്നു. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വരുന്ന സാഹചര്യം. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചതായും നടി മൊഴി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News