യുകെയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി നടന്നു പോയ യുവതിയെ തെരുവിലിട്ട് കുത്തിക്കൊന്ന കേസ്; യുട്യൂബറായ ഭർത്താവ് കുറ്റം സമ്മതിച്ചു

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റം സമ്മതിച്ചു. കുൽസുമ അക്തർ (27) ആണ് പട്ടാപ്പകൽ ഭർത്താവ് ഹബീബുർ മാസിന്റെ (26) കുത്തേറ്റ് മരിച്ചത്. പ്രതി മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും സമ്മതിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് ആയിരുന്നു ദാരുണമായ സംഭവം നടന്നത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി ബ്രാഡ്‌ഫോർഡ് നഗരത്തിലൂടെ നടന്നു പോകുകയായിരുന്നു യുവതിയെ ആണ് ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.

നേരത്തെ നടന്ന വാദം കേൾക്കലിൽ ഇയാൾ കുറ്റങ്ങൾ നിഷേധിച്ചിരുന്നു. 2023 നവംബർ മുതൽ 2024 ഏപ്രിൽ വരെ മിസ് അക്തറിനെ പിന്തുടർന്നു എന്നാണ് മാസുമിനെതിരെയുള്ള ആരോപണം. കേസിൽ ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതിയിൽ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. ജസ്റ്റിസ് കോട്ടർ പ്രതിയെ വിചാരണ വരെ കസ്റ്റഡിയിൽ വിട്ടു. ബംഗാളി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. വെസ്റ്റ്ഗേറ്റിൽ ഡ്രൂടൺ റോഡുമായി ചേരുന്നിടത്ത് വെച്ച് കുത്തേറ്റതിനെ തുടർന്ന് കുൽസുമ അക്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ALSO READ: പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കിരീടം; കര്‍ണാടകയില്‍ ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടി രൂപയുടെ മദ്യം

കുൽസുമ അക്തറിന്റെയും ഹബീബുർ മാസിന്റെയും വിവാഹ വസ്ത്രത്തിലുള്ള ചിത്രം പിന്നീട് കുടുംബം പങ്കുവെച്ചു. കിഴക്കൻ ബംഗ്ലാദേശിലെ സിൽഹെറ്റ് സ്വദേശിയായ ഹബീബുർ മാസ് ബെഡ്‌ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാൾ യുട്യൂബിൽ യാത്രകളുടെ വ്ളോഗുകളും യുകെയിലെ ജീവിതവും പങ്കുവച്ചിരുന്നു. സൈക്യാട്രിക് റിപ്പോർട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ കാരണം ആണ് വിചാരണ 2025 ജൂൺ 9 ലേക്ക് മാറ്റിവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News