ആ ഇരുണ്ടകാലത്തിൽ നിന്ന് വിടുതൽ; വികസനക്കുതിപ്പിൽ മണലൂർ: 2000 കോടി രൂപയുടെ പദ്ധതികളുമായി മണ്ഡലം മാതൃകയാകുന്നു

Manalur development projects

ഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മണലൂർ നിയമസഭാ മണ്ഡലത്തിൽ നടന്നത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ. എം.എൽ.എ മുരളി പെരുനെല്ലിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ഏകദേശം 2000 കോടി രൂപയുടെ വികസന പദ്ധതികൾ മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ഈ വികസന കുതിപ്പ് ജില്ലയ്ക്ക് തന്നെ മാതൃകയാകുകയാണ്.

Also read: ആറ്റുകാൽ പൊങ്കാല ശുചീകരണം പാളി; നഗരസഭക്കെതിരെ ജനരോഷം ശക്തമാകുന്നു

മണലൂരിൽ നെൽകൃഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഉപ്പുവെള്ളം കയറുന്നതിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് സാധിച്ചു. ഇതിനായി കോടികൾ ചിലവഴിച്ച് രണ്ട് കൂറ്റൻ റെഗുലേറ്ററുകളാണ് മണ്ഡലത്തിൽ നിർമ്മിക്കുന്നത്. പഴക്കം ചെന്ന ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിനായി ഏനാമാവ് റെഗുലേറ്ററിന് 8 കോടി രൂപയും ഇടിയഞ്ചിറ റെഗുലേറ്ററിന് 5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഈ മാർച്ച് പകുതിയോടെ പണി പൂർത്തിയാക്കി റെഗുലേറ്റർ തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് കരാറുകാർ അറിയിച്ചിരിക്കുകയാണ്.

Also read: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്

യു.ഡി.എഫ് ഭരണകാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന മണ്ഡലത്തിലെ വിദ്യാലയങ്ങൾ ഇന്ന് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു. അതുപോലെ തന്നെ മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ വികസനത്തിന്റെ പാതയിലാണ്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പാതിവഴിയിൽ നിലച്ചുപോയ ഏനാമാവ് നെഹ്റു പാർക്ക്, എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇന്ന് മണ്ഡലത്തിലെ വിനോദസഞ്ചാരത്തിന് വലിയൊരു മുതൽക്കൂട്ടായി ഈ പാർക്ക് മാറിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ വികസന പ്രവർത്തനങ്ങൾ മണലൂരിനെ ഒരു സമ്പൂർണ്ണ വികസിത മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രയാണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News