ശസ്ത്രക്രിയക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്

മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായാണ് ആരോപണം. കാല് വേദനയെ തുടർന്നാണ് നിലമ്പൂർ ചുങ്കത്തറ സ്വദേശിനി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്

സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.

ALSO READ; കോൺ​ഗ്രസ് നേതാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വയോധികൻ

സംഭവത്തെ തുടർന്ന് കുടുംബം ഡിഎംഓയ്ക്ക് പരാതി നൽകി. ഇതുവരെ അഞ്ചു ശസ്ത്രക്രിയകൾ നടത്തി. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാല് മുറിച്ച് മാറ്റേണ്ട അവസ്ഥയിലാണ് ഇപ്പോൾ. ചികിത്സാ വിവരങ്ങൾ നൽകാതെ ആശുപത്രിയിൽ നിന്ന് പറഞ്ഞയച്ചു. ഇൻഷുറൻസ് ലഭ്യമാക്കിയില്ലെന്നും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News