മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വള്ളത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു.

ALSO READ:ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ അദാനിയുടെ ഓഹരികള്‍ നഷ്ടത്തില്‍

അത്തനാസിനൊപ്പം അരുള്‍ദാസ്, ബാബു എന്നിവര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അത്തനാസിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

ALSO READ:കൂർക്കംവലി പ്രശ്നമാകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News