ഇന്ത്യ – കാനഡ ബന്ധം പുനസ്ഥാപിക്കാന്‍ മാര്‍ക്ക് കാര്‍ണി; പുത്തന്‍ നീക്കം ഇങ്ങനെ!

മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ കാനഡ ബന്ധം പുനസ്ഥാപിക്കാന്‍ പുതിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം പുതുക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും കനേഡിയന്‍ പ്രധാനമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാനഡ സെന്‍ട്രല്‍ ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ കാര്‍ണി സമാനചിന്താഗതിയുള്ള രാജ്യങ്ങുമായി വ്യാപാരം വൈവിധ്യവത്കരിക്കാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കാര്‍ണി തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ അവസരങ്ങളുണ്ടെന്നായിരുന്നു കാര്‍ണിയുടെ പ്രസ്താവന.

ALSO READ: ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ സിംഹം വിടപറഞ്ഞു; ‘ഓട്ടോ’ ചത്തത് 25-ാം വയസിൽ

കാര്‍ണിയുടെ നീക്കങ്ങള്‍ ഇന്ത്യയ്ക്കും പ്രതീക്ഷ നല്‍കുന്നതാണ്.
കാനഡ ഇന്ത്യ സാമ്പത്തിക ബന്ധത്തെ കുറിച്ച് പൂര്‍ണമായ ബോധ്യമുള് കാര്‍ണി പ്രധാനമന്ത്രി പദത്തിലെത്തുന്നത് ഇന്ത്യയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുള്ള ബ്രൂക് ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് തലപ്പത്തുണ്ടായിരുന്ന കാര്‍ണിയുടെ നേതൃത്വം കാനഡ ഭരിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ വീണ്ടും ഇരട്ടിക്കുകയാണ്.

യുഎസില്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള താരിഫ് ചുമത്തല്‍ നടപടികള്‍ ഇന്ത്യയെ പോലെ കാനഡയെയും ബാധിക്കുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ സ്വാഗതം ചെയ്യുമെന്നതും ഉറപ്പാണ്.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ കാനഡ ബന്ധം വഷളാവുന്നത്. വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന തരത്തില്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ആരോപണമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News