ഇടുക്കിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

idukki women dead

ഇടുക്കി നെടുങ്കണ്ടം ആട്ടുപാറയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. ആട്ടുപാറ സ്വദേശി രാജേന്ദ്രന്‍റെ മകൾ ലാവണ്യയെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള എസ്റ്റേറ്റ് കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 8 ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം അഴുകിയ നിലയിലാണ്. കഴിഞ്ഞ 28നാണ് ലാവണ്യയെ വീട്ടിൽ നിന്നും കാണാതായത്.

തമിഴ്നാട്ടിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സ്ഥാപനത്തിലെ അന്തേവാസിയായിരുന്നു ലാവണ്യ. കഴിഞ്ഞ ദിവസമാണ് ഇടുക്കിയിലേക്ക് എത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

ALSO READ; 6 വയസുകാരന്‍ മുതല്‍ 70കാരന്‍ വരെ; ഒരേ സമയം പെരിയാര്‍ നീന്തിക്കടന്നത് 419 പേര്‍; നീന്തല്‍ പരിശീലനത്തിന്‍റെ പ്രാധാന്യം വിളിച്ചോതി വാളശ്ശേരില്‍ റിവര്‍ സ്വമ്മിങ് ക്ലബ്ബ്

ഇതിനിടയിലാണ് ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, ഫോറൻസിക്ക് വിദഗ്ധർ തുടങ്ങിയവരുടെ സംഘം സ്ഥലത്തെത്തി. ഉടുമ്പൻചോല പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

news summary: The body of a mentally challenged woman was found in Nedumkandam, Idukki. Body was found in the estate pond near the house.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News