
ഫിഫ ലോകകപ്പ് പുരോഗമിക്കുമ്പോൾ കാൽപന്തുകളിയുടെ ചരിത്രത്തിൽ തന്റെ സ്‌ഥാനം ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. ഓസ്ട്രിയയ്ക്കെതിരായി ഇന്ന് നടന്ന ഗ്രൂപ്പ് പോരാട്ടത്തിൽ ഗോൾ നേടിയതോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ താരമായി മാറിക്കഴിഞ്ഞു മെസ്സി.ഇതുവരെ കളിച്ച 28 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട് താരം. തന്റെ ആറാം ലോകകപ്പിനിറങ്ങിയ താരം ഇത്തവണ രണ്ടു മത്സരങ്ങളിൽ നിന്നും ഹാട്രിക് അടക്കം അഞ്ചു ഗോളുകൾ നേടിക്കഴിഞ്ഞു.
Also Read:മഴ വില്ലനായി; ലോകകപ്പിലെ ഇറാഖ്- ഫ്രാൻസ് പോരാട്ടം താൽക്കാലികമായി നിർത്തിവച്ചു
മെസ്സിയുടെ മാസ്മരിക പ്രകടനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ജർമനിയുടെ ഇതിഹാസ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയാണ്. നാല് ലോകകപ്പുകളിലായി 24 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം.ഫ്രാൻസിന്റെ നായകൻ കിലിയൻ എംബാപ്പെയും 16 ഗോളുകളുമായി തൊട്ടു പിന്നാലെയുണ്ട്. ആദ്യ മത്സരത്തിൽ സെനഗലിനെതിരെ രണ്ടു ഗോളുകൾ നേടിയ എംബാപ്പെ ഇന്ന് ഇറാഖിനെതിരെയും രണ്ടു ഗോളടിച്ചിരുന്നു. നിലവിൽ മെസ്സിയുടെ റെക്കോർഡിനുള ഒരേയൊരു വെല്ലുവിളിയും താരമാണ്. തൊട്ടു പിന്നാലെ 15 ഗോളുകളുമായി മൂന്നാം സ്ഥാനത്ത് ഉള്ളത് 19 ലോകകപ്പ് മത്സരങ്ങൾ കളിച്ച ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയാണ് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

