പ്രതിഷേധങ്ങൾക്കൊടുവിൽ ദിവസങ്ങൾക്കുള്ളിൽ റദ്ദാക്കി മെറ്റയുടെ എ ഐ ഫീച്ചർ; കാരണം ഇതാ…

meta ai muse image

ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ റദ്ദാക്കിയിരിക്കുകയാണ് മെറ്റയുടെ പുതിയ ഫീച്ചറായ മെറ്റ എ ഐ മ്യൂസ് ഇമേജ്. ഉപയോ​ഗിക്കുന്നവരുടെ സ്വകാര്യതയെ ബാധിക്കുമെന്നതാണ് ഫീച്ചർ റദ്ദാക്കാനുള്ള കാരണമായി പറഞ്ഞത്. ഇത് പുറത്തിറക്കിയ ഉടനെ തന്നെ നിരവധിപേരാണ് ഈ പ്രശ്നം ഉന്നയിച്ച് രം​ഗത്ത് വന്നത്.

പബ്ലിക് അകൗണ്ടുകളിലെ ഫോട്ടോ ഉപയോ​ഗിച്ച് എ ഐ ഇമേജുകൾ ജനറേറ്റ് ചെയ്യുന്നതായിരുന്നു പുറത്തിറക്കിയ പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ ഉപയോ​ഗിക്കാൻ പറ്റുന്നുയെന്നതായിരുന്നു ഫീച്ചറിനെതിരെയുള്ള പ്രധാന വിമർശനം. വെ ള്ളിയാഴ്ച പുറത്തുവിട്ട ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ പ്രത്യേക ഫീച്ചർ മ്യൂസ് ഇമേജിൽ നിന്ന് താൽക്കാലികമായി നിർത്തിവെച്ചതായി കമ്പനി അറിയിച്ചത്.

Also read: ഐടി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ് മേഖലകളിലെ തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തി കമ്പ്യൂട്രോണിൽ വർക്ക്‌ഷോപ്പ്

ഓൺലൈൻ റിവ്യൂകളും മെയിലുകളുടെ പ്രവാ​ഹവും കണ്ടതിന് ശേഷമാണ് തീരുമാനം തെറ്റാണെന്ന് ടെക് ഭീമന്മാർ സമ്മതിച്ചത്. ഫീച്ചറിനെതിരെ ബോളിവുഡ് താരങ്ങ ളുടെ സംഘടനയായ SAG-AFTRA, രം​ഗത്ത് വന്നിരുന്നു. ഇതിൽ നിന്നും വിട്ട് നിൽക്കാനും അഭ്യർഥിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News