
ഐപിഎല്ലിലെ എൽ ക്‌ളാസിക്കോ ആയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരു ടീമുകളുടെയും സൂപ്പർതാരങ്ങളും മുൻ നായകന്മാരുമായ ധോണിയെയും രോഹിത് ശർമ്മയേയും ചുറ്റിപറ്റി ആശങ്കകൾ തുടരുന്നു. ടീമുകളുടെ ഇതിഹാസ താരങ്ങളായ ഇരുവരും കളത്തിലിറങ്ങുമോ ജില്ലയെ എന്നതിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ഹൈവോൾട്ടേജ് പോരാട്ടത്തിൽ ഇരുവരുടെയും ലഭ്യതയാണ് ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം.
പരിക്കിനെ തുടർന്ന് ഏതാനും മത്സരങ്ങൾ നഷ്ടപ്പെട്ട രോഹിത് ശർമ്മ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും അദ്ദേഹത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്മെന്റ് ഇത് വരെ എടുത്തിട്ടില്ല. മുൻ നിരയിൽ ക്വിന്റൺ ഡികൊക്കും റീക്കൽട്ടനും മികച്ച ഫോമിൽ എത്തിയതും കാര്യങ്ങൾ വഷളാക്കുന്നു. അതേസമയം,
Also Read: സ്റ്റാർക്ക് തിരിച്ചെത്തുന്നു! ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് പുതുജീവൻ
ഈ സീസണിൽ ഇതുവരെ ഒരു മത്സരവും കളിക്കാത്ത എം.എസ്. ധോണിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. കാലിന്റെ പരിക്കിൽ നിന്ന് മോചിതനായിട്ടുണ്ടെങ്കിലും, പൂര്‍ണ ഫിറ്റ്നസ് ഉറപ്പായാൽ മാത്രമേ ടീമിൽ ഉൾപ്പെടുത്തുകയുള്ളുവെന്ന് ചെന്നൈ ക്യാമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇരു താരങ്ങളും ഇപ്പോൾ നെറ്റ്സിലും പരിശീലനപരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും പ്ലെയിങ് ഇലവനിൽ സാന്നിധ്യം ഉണ്ടാകുമോ എന്നത് ചോദ്യചിഹ്നമായി തുടരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

