സംസ്ഥാനം ചെലവാക്കിയത് 5500 കോടി രൂപ; ദേശീയ പാത ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

PA muhammad riyas

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. പ്രധാനമന്ത്രി നിർവഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ഔദ്യോഗികമായി മന്ത്രിയെ മാറ്റിനിർത്തിയത്. അതിനു പകരം പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തി.

സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസായി പ്രവർത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവാക്കിയത്. ഇത്രയധികം തുക വിഹിതമായി നൽകുകയും പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ആണ് ഒഴിവാക്കിയത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News