ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് ആക്ഷന്‍ ചിത്രമാണ് ടോം ക്രൂസ് നായകനായ മിഷന്‍ ഇംപോസിബിള്‍. ഇതുവരെ മിഷന്‍ ഇംപോസിബിള്‍ പരമ്പരയില്‍ എട്ടു ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. മിഷന്‍ ഇംപോസിബിള്‍ പരമ്പരയില്‍ ഒമ്പതാമത്തെ ചിത്രം പുറത്തിറങ്ങുകയാണെങ്കില്‍ ടോം ക്രൂസിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ കൂടി അണിനിരന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, അമിതാബ് ബച്ചന്‍ എന്നിവരെ ടോം ക്രൂസിനൊപ്പം അണിനിരത്തിയ എ.ഐ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളെ ഹോളിവുഡ് സ്റ്റൈലിലും ടോം ക്രൂസിനെ ഇന്ത്യന്‍ രീതിയിലും ചിത്രങ്ങളില്‍ കാണാം. കോട്ടും സ്യൂട്ടും ഗൗണും അണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ ടോം ക്രൂസിനൊപ്പം റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കുന്നതാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ ഷെര്‍വാണി ധരിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നില്‍ക്കുന്ന ടോം ക്രൂസിനെയും കാണാം. ഇന്ത്യന്‍ നിരത്തിലെ വിഖ്യാതമായ അംബാസിഡര്‍ കാറിന്റെ പരിഷ്‌കരിച്ച പതിപ്പും ചിത്രങ്ങളില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍ക്ക് ആരാധകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ മികച്ച ആശയമാണിതെന്ന് ഒരാള്‍ കുറിച്ചു. ടോം ക്രൂസിനെ ഇന്ത്യന്‍ വേഷത്തില്‍ കാണാന്‍ സാധിച്ചത് മഹത്തരമാണെന്ന് മറ്റൊരാള്‍ എഴുതി.
Also Read: ‘അംശമായി തീരാനേ’; ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാമതായി അക്സൊമാനിയാക്കിന്റെ ‘അംശം’
1996ലാണ് മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആദ്യ ചിത്രം പുറത്തുവന്നത്. പിന്നീട് മിഷന്‍ ഇംപോസിബിള്‍ 2, മിഷന്‍ ഇംപോസിബിള്‍ 3, മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോള്‍, മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇപോസിബിള്‍ ഫാള്‍ഔട്ട്, മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്‍, മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കണിങ് എന്നിവയും ഇറങ്ങി. ഹോളിവുഡില്‍ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് മിഷന്‍ ഇംപോസിബിള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

