പാൻ കാർഡിലെ ഈ തെറ്റുകൾ എത്രയും വേഗം തിരുത്തിക്കോളൂ; ഇല്ലെങ്കിൽ ഹോം ലോൺ എടുക്കുന്നവർക്കും പണി കിട്ടിയേക്കാം

PAN CARD

ഹോം ലോൺ ലഭിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്കോറും സ്ഥിര വരുമാനവും പ്രധാനമാണ്. എന്നാൽ അപേക്ഷ അംഗീകരിക്കുന്നതിന് മുമ്പ് വായ്പ നൽകുന്നവർ നിങ്ങളുടെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പരിശോധിക്കുന്നത് നിയമത്തിന്റെ ഭാഗമാണ്.

നിങ്ങളുടെ പാൻ കാർഡിലെ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ അത് ഹോം ലോൺ എടുക്കുന്നതിനെ ബാധിച്ചേക്കാം. അതിനാൽ തന്നെ ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, എല്ലാ സാമ്പത്തിക രേഖകളിലും നിങ്ങളുടെ പാൻ വിശദാംശങ്ങൾ കൃത്യവും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പാക്കേണ്ടതാണ്.

ALSO READ:സ്വർണവില കൂടി; ഇതറിയാതെ വാങ്ങാൻ പോകല്ലേ

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  1. എല്ലാ രേഖകളിലും നിങ്ങളുടെ പേര് ഒന്നാണോയെന്ന് ഉറപ്പിക്കുക. ഇല്ലാത്ത പക്ഷം ഹോം ലോൺ കിട്ടാൻ സമയ താമസം ഉണ്ടാക്കിയേക്കാം
  2.  നിങ്ങളുടെ പാൻ കാർഡ് ആക്ടീവാണോയെന്ന് പരിശോധിക്കുക.
  3. നിങ്ങളുടെ പാൻ കാർഡിൽ ജനനത്തീയതി, പിതാവിന്റെ പേര് അല്ലെങ്കിൽ നിങ്ങളുടെ പേരിന്റെ അക്ഷരവിന്യാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിലെ പിശകുകൾ കെവൈസി പൊരുത്തക്കേടുകൾക്ക് കാരണമാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News