വന്‍ വിജയക്കുതിപ്പില്‍ ‘തുടരും’; 3 ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് ഞെട്ടിക്കുന്ന റെക്കോര്‍ഡ് കളക്ഷന്‍

Thudarum

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ആദ്യ ദിവസം മുതല്‍ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

‘തുടരും’ ബോക്സോഫീസില്‍ വന്‍ കളക്ഷനിലേക്ക് കുതിക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ഏറെക്കാലത്തിനുശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും തുടരും എന്ന ചിത്രത്തിനുണ്ട്.

Also Read : ‘അപായകാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത സാംസ്‌കാരിക നായകന്‍; ഷാജി എന്‍ കരുണ്‍ പകര്‍ന്നു തന്ന ഊര്‍ജ്ജത്തിന്റെ ബലത്തില്‍ നമ്മള്‍ മുന്നോട്ടു പോകും’: അശോകന്‍ ചരുവില്‍

ഇപ്പോഴിതാ ചിത്രത്തിന് കിട്ടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. മൂന്ന് ദിവസംകൊണ്ട് 69 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. സിനിമയുടെ നിര്‍മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയയും വിതരണക്കാരായ ആശിര്‍വാദ് സിനിമാസുമാണ് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്.

കേരളത്തില്‍നിന്ന് മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് 20 കോടി രൂപയാണ്. ഞായറാഴ്ച എട്ടു കോടിയും തിങ്കളാഴ്ച്ചയും ആറ് കോടിക്ക് മുകളിലും കളക്ഷന്‍ മുകളില്‍പോയി. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടിയും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News