തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; 100 കിലോയിലധികം കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. കാറിൽ വീട്ടിൽ എത്തിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. വീട്ടിൽ MDMA യും ഉണ്ടെന്ന് എക്സൈസ് പറഞ്ഞു. കാറിൽ നിന്ന് 2 പേരും, വീട്ടിൽനിന്ന് 2പേരുമാണ് പിടിയിലായത് . കാറിൽ ഉണ്ടായിരുന്നത് 62 പൊതി കഞ്ചാവാണ്.
കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാർലോസ് എന്നിവരാണ് കാറിലുണ്ടായിരുന്ന പ്രതികൾ. വലിയവേളി സ്വദേശികളായ അനു, ഷിബു എന്നിവരെ വീടിനുള്ളിൽ നിന്ന് പിടികൂടി.

also read; പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News