മുഹമ്മദ് സലിം സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി.സംസ്ഥാന സമ്മേളനമാണ് മുഹമ്മദ് സലീമിനെ വീണ്ടും സെക്രട്ടറി ആയി തിരഞ്ഞെടുത്തത്ഇത് തുടർച്ചയായ രണ്ടാം തവണയാണ് മുഹമ്മദ് സലിം സംസ്ഥാന സെക്രട്ടറി ആവുന്നത്. 80അംഗ സംസ്ഥാന കമ്മറ്റിയെയും ഇതിനൊപ്പം തെരഞ്ഞെടുത്തിട്ടുണ്ട്.
ഹുഗ്ലി ജില്ലയിലെ ദാങ്കുനിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാന സമ്മേളനം തുടങ്ങിയത്. മമത സർക്കാരിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും, ബിജെപി സംസ്ഥാനത്തു ഉയർത്തുന്ന വർഗീയതക്ക് എതിരെയും ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് സലിമിനെ സമ്മേളനം വീണ്ടും സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കുക ആയിരുന്നു. മികച്ച പ്രഭാഷകൻ കൂടിയാണ് 67 വയസുകാരനായ മുഹമ്മദ് സലിം.
വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് മുഹമ്മദ് സലിം സജീവ രാഷ്ട്രീയത്തിൽ എത്തിയത്. ബംഗാളി കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയാണ്. 2015 മുതൽ പാർടി പൊളിറ്റ്ബ്യൂറോ അംഗം. എസ്എഫ്ഐ പ്രവർത്തകനായി പൊതുരംഗത്തുവന്ന മുഹമ്മദ് സലിം ദീർഘകാലം ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1990 മുതൽ രണ്ട് തവണ രാജ്യസഭാംഗമായി.2001-2004 കാലത്ത് ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച് ലോക്സഭാംഗമായി. 1998 മുതൽ പാർടി കേന്ദ്രകമ്മിറ്റിയംഗമാണ് മുഹമ്മദ് സലിം.
.@salimdotcomrade was re-elected Secretary of the @CPIM_WESTBENGAL by the newly elected State Committee.#CPIMWB27Conference pic.twitter.com/NoUpQfXXVH
— CPI (M) (@cpimspeak) February 25, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

