മുംബൈ ഭീകരാക്രമണ കേസ്: പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചതായി മുഖ്യപ്രതി തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

thahawwur-rana-nia

മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചതായി മുഖ്യപ്രതി തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍. ലഷ്‌കര്‍ ഇ തൊയ്ബയുടെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തു.

ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്ഐ) സഹകരിച്ചെന്നും വെളിപ്പെടുത്തല്‍. ഭീകരാക്രമണ സമയത്ത് താന്‍ മുംബൈയില്‍ ഉണ്ടായിരുന്നു എന്നും മുഖ്യപ്രതി തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തി.

Also Read : തൃശൂര്‍ പൂരം അലങ്കോലമായ സംഭവം: സുരേഷ് ഗോപിയെ ചോദ്യം ചെയ്തു, ചോദ്യംചെയ്യല്‍ അതീവ രഹസ്യമായി

മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാൻ്റെ ഇന്റര്‍ സർവീസസ് ഇൻ്റലിജൻസ് (ഐ.എസ്.ഐ.) ആണെന്നും, ആക്രമണസമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും റാണ മൊ‍ഴി നല്‍കി.

2008ലെ മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ ആണ് തഹാവൂര്‍ റാണ. ഇന്ത്യയിലെത്തിയ റാണയെ എൻഐഎ ഔദ്യോഗികമായി മെയ് മാസത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read : ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പുകേസ്; സൗബിന്‍ ഷാഹിര്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി

ദില്ലിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ.  ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങളുമായി ബന്ധപ്പെട്ട് റാണയെ ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News