മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക മുതലെടുത്തുള്ള നീക്കമാണ് ഇപ്പോൾ ബി ജെ പി നടത്തുന്നത്. മുനമ്പം നിവാസികൾക്ക് നിയമപരിരക്ഷ ലഭിക്കണം. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്നും മന്ത്രി വ്യക്തമാക്കി.
Also read: സതീഷ് മരിച്ചത് ആനയുടെ ചവിട്ടേറ്റ് ; പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്
അതിനിടെ, വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് സമ്മതിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു. സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണം. അവിടെ ഭേദഗതി മുനമ്പം ജനതക്ക് നീതി ലഭിക്കാൻ ഇടയാക്കും എന്നും മന്ത്രി പ്രതികരിച്ചു. ഇതോടെ വഖഫ് നിയമ ഭേദഗതി മുനമ്പ പ്രശ്ന പരിഹാരത്തിന് വഴിതുറക്കുമെന്ന ബി ജെ പിയുടെ അവകാശവാദം കേന്ദ്രമന്ത്രി തന്നെ തള്ളിയത്. ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി റിജിജു.
വഖഫ് ഭേദഗതി ബിൽ ഉയർത്തിക്കാട്ടി മുനമ്പം പ്രശ്ന പരിഹാരത്തിന് വഴി തുറന്നു എന്നായിരുന്നു കേരളത്തിൽ ബി ജെ പി യുടെ പ്രചരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈസ്തവരെ സംഘ പരിവാർ പാളയത്തിൽ എത്തിക്കുവാനും ബി ജെ പി വ്യാപക ശ്രമവും നടത്തിവരുകയാണ് . ഇതിനിടെയാണ് കേന്ദ്ര മന്ത്രി തന്നെ മറ്റൊരു നിലപാട് പ്രഖ്യാപിച്ചത്.
Also read: ഏറ്റുമാനൂരില്‍ വക്കീലായ യുവതിയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു
മുനമ്പം വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിച്ച ബിജെപിയുടെ നീക്കങ്ങളെ പൊളിക്കുന്നതായി കേന്ദ്ര മന്ത്രിയുടെ പ്രതികരണം. വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം നിവാസികൾക്ക് നീതി ലഭിക്കില്ലെന്ന സത്യം കിരൺ റിജിജു തുറന്നുപറഞ്ഞതോടെ കേരളത്തിലെ ബിജെപി നേതൃത്വവും പ്രതിരോധത്തിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

