വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ മൈസൂർ പാക്ക് റെസിപ്പി ഇതാ

അവധിക്കാലം തുടങ്ങിയ സ്ഥിതിക്ക് അമ്മമാർക്ക് അടുക്കളയിൽ നല്ല പണി ആയിരിക്കും. കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കാനായി റെസിപ്പികൾ തിരയുന്ന തിരക്കിൽ ആണെങ്കിൽ അവരെ വീഴ്ത്താൻ ഒരു മധുരത്തിന്റെ രുചി പറഞ്ഞ് തരട്ടെ, മധുരം ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് മൈസൂർ പാക്ക്. വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സേഫ്റ്റായതിനാൽ എത്ര വേണമെങ്കിലും ആളുകൾ കഴിക്കും. എന്നാൽ അതിനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ ?

ALSO READ: മധുരപ്രിയരാണോ നിങ്ങൾ? എങ്കിൽ ഈ മധുരിക്കും പച്ചടിയൊന്ന് ട്രൈ ചെയ്യൂ

ചേരുവകൾ

കടലപ്പൊടി- 300 ഗ്രാം
പഞ്ചസാര- 300 ദ്രാം
നെയ്യ്- 50 ഗ്രാം

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രത്തിൽ കടലപ്പൊടി വറുത്തെടുക്കാം. മറ്റൊരു പാനിൽ പഞ്ചസാരയോടൊപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കാം. വെള്ളം വറ്റി പഞ്ചസാര ലായനി തയ്യാറാകുമ്പോൾ കടലപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യാനുസരണം നെയ്യ് ഒഴിക്കാം. പാത്രത്തിൽ ഒട്ടിപിടിക്കുന്നത് തടയാൻ ഇത് സഹായിക്കും. മറ്റൊരു പാത്രത്തിൽ നെയ്യ് പുരട്ടി മാവ് അതിലേയ്ക്ക് പകർന്ന് പരത്തിയെടുക്കാം. ഇത് തണുത്തിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News