എഐ ഉപയോഗിച്ച് മൂന്ന് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണി; ഫരീദാബാദില്‍ 19കാരന്‍ ജീവനൊടുക്കി

haryana-faridabad-19-years-old-death

മൂന്ന് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും എ ഐ ഉപയോഗിച്ച് നിർമിച്ച് ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദില്‍ ആണ് സംഭവം. ഡി എ വി കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ രാഹുല്‍ ഭാരതിയാണ് ജീവനൊടുക്കിയത്.

രാഹുലിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സഹോദരിമാരുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ ശേഖരിച്ചാണ് ക്രിമിനൽ സംഘം എ ഐ ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ അസ്വസ്ഥനായിരുന്നുവെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു. നന്നായി ഭക്ഷണം കഴിക്കാതെ പലപ്പോഴും മുറിയില്‍ ഇരുന്ന് മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയില്ല, തെളിവുമില്ല’; ദില്ലി ആസിഡ് ആക്രമണത്തിൽ വിചിത്ര വാദവുമായി പൊലീസ്

അശ്ലീല ദൃശ്യങ്ങള്‍ അയച്ച് 20,000 രൂപയാണ് സംഘം ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടത്. ‘സാഹില്‍’ എന്ന വ്യക്തിയുമായാണ് രാഹുല്‍ സംസാരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വാട്ട്സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളില്‍ ഇരുവരും തമ്മിലുള്ള നിരവധി ഓഡിയോ, വീഡിയോ കോളുകള്‍ കാണിക്കുന്നുണ്ട്. ‘സാഹില്‍’ രാഹുലിന് ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം അന്വേഷണസംഘം ശേഖരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. നമ്പര്‍: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News