ദേശീയ പുരസ്‌കാരം; ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി നടൻ മോഹൻലാൽ

mohanlal

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ. സിനിമ മേഖലയിലെ പരമോന്നത ബഹുമതിയാണ് മോഹൻലാൽ ഏറ്റുവാങ്ങിയത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉർവശിയും, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയരാഘവനും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

Also read: ‘അന്ന് ഞാൻ ചെയ്ത ആ കുസൃതി മധു സാറും ചെയ്തിട്ടുണ്ട്; ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഒരു പോലെ സംഭവിച്ചിട്ടുണ്ട്’: മോഹൻലാൽ

5 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിയെ പുരസ്‌കാരം തേടിയെത്തിയത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജയരാഘവൻ പുരസ്‌കാരം ലഭിച്ചത്. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്

Also read: കോളേജിലെ ഹിന്ദി അധ്യാപകനായിരുന്ന സമയത്ത് അഭിനയം പഠിക്കാൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് വണ്ടി കയറിയ മധു

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റർ പുരസ്കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളി ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News