ഇൻഫ്ലുവൻസർ, സംരംഭക, പോഡ്‌കാസ്റ്റർ, മുൻ മോഡൽ എന്നീ നിലകളിൽ തിളങ്ങുന്ന ആളാണ് തന്യ മിത്തൽ. ഗ്വാളിയോറിൽ നിന്നുള്ള സംരഭകയായ ഇവർ ഹിന്ദി ബിഗ് ബോസ് 19 എഡിഷനിലെ മത്സരാര്‍ഥി ആയിരുന്നു. ഇതിനു ശേഷം ഇവർ വൈറലായി മാറിയിരുന്നു. 26000 ചതുരശ്ര അടി വീട് തനിക്ക് സ്വന്തമായുണ്ട്, 800 ഓളം പേര്‍ക്ക് താന്‍ ജോലി നല്‍കിയിട്ടുണ്ട്, 150 സംരക്ഷകരുണ്ട് 800 ഓളം സാരിയും 50 കിലോ ആഭരണങ്ങളും കൊണ്ടാണ് താന്‍ ബിഗ്‌ബോസിലേക്ക് വന്നത് പോലുള്ള തന്യയുടെ പ്രസ്താവനകൾ വൻ ട്രോളുകൾക്കാണ് വഴിവച്ചത്.
അതിനിടെയാണ് തന്യയുടെ പഴയൊരു അഭിമുഖം വൈറലാവുന്നത്. കോടീശ്വരിയായ താന്‍ ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്ന തന്യയുടെ വാക്കുകളാണ് ഇതില്‍ ശ്രദ്ധേയമായത്. ന്യൂസ്‌കൂപ്പിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ ആയിരുന്നു ഇവർ ഈ കാര്യം സംസാരിച്ചത്.
“ഞാന്‍ ആഗ്രഹിക്കുന്ന പോലൊരു പുരുഷന്‍ ഈ ലോകത്തുണ്ടോ എന്ന് എനിക്കറിയില്ല. ജോലിയില്ലാത്ത ആളെ പോലും വിവാഹം ചെയ്യാന്‍ എനിക്ക് മടിയില്ല. അദ്ദേഹത്തിന്റെ കാലുകള്‍ അമര്‍ത്തികൊടുക്കുന്നതിനും പൊതുസ്ഥലത്ത് വെച്ച് അദ്ദേഹത്തിന്റെ കാലില്‍ തൊടുന്നതിനും എനിക്ക് മടിയില്ല. ഒരു ബന്ധത്തില്‍ ഞാന്‍ അതിലെല്ലാം വിശ്വസിക്കുന്നുണ്ട്. അതില്‍ വലിപ്പച്ചെറുപ്പമില്ല.” എന്നാണ് അവർ പറഞ്ഞത്.
ALSO READ: ചണ്ഡീഗഡിൽ തെരുവുനായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കിയാല്‍ പതിനായിരം പിഴ
പ്രതീക്ഷയില്ലാത്ത പ്രണയിനി എന്ന് സ്വയം വിശേഷിപ്പിച്ച തന്യ, തന്റെ മുൻ കാമുകനു വേണ്ടി താൻ ചെയ്ത കാര്യങ്ങൾ കൂടി പറഞ്ഞിരുന്നു. ‘ഞാന്‍ ഒരു ബന്ധത്തിലായിരുന്നപ്പോള്‍, ഒന്നും പ്രതീക്ഷിക്കാത്തൊരു റൊമാന്റിക്കായിരുന്നു. ഭക്ഷണം കഴിഞ്ഞാല്‍ കാമുകന് കൈ തുടക്കാന്‍ ടവല്‍ എടുത്തു കൊടുക്കുമായിരുന്നു. എന്റെ ഭര്‍ത്താവിനും ഞാനതെല്ലാം ചെയ്യുമെന്ന് എനിക്കറിയാം. ഭര്‍ത്താവിന് ഒരു രാജാവിനെ പോലെ തോന്നണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നത്- തന്യ പറഞ്ഞു.

പണക്കാരനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കാത്തതിന്റെ കാരണവും തന്യ വെളിപ്പെടുത്തി. ‘ഇന്ന് എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്. എനിക്ക് ആവശ്യത്തിന് പണമുണ്ട്. ഇതിനെല്ലാം പുറമെ, എനിക്ക് വേണ്ടി സമ്പാദിക്കുന്ന ഒരാളെ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് തെറ്റായിരിക്കും. വീട്ടില്‍ ഭക്ഷണമെത്തിക്കുന്നതിനെ പറ്റിയാലോചിച്ച് പുരുഷന്മാരിനി ആശങ്കപ്പെടേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഭർത്താവിന് വേണ്ടി ഞാന്‍ സമ്പാദിക്കുകയും ചെയ്യാം, അദ്ദേഹത്തിന് ആഹാരം പാചകം ചെയ്യുകയും ചെയ്യാം. വീട്ടുജോലികളെല്ലാം എനിക്ക് ചെയ്യാനറിയാം.’ എന്നും അവർ പറഞ്ഞു.
സംരഭക എന്നതിന് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, കണ്ടന്റ് ക്രിയേറ്റര്‍, മിസ് ഏഷ്യ ടൂറിസം യൂണിവേഴ്‌സ് 2018 സൗന്ദര്യ മത്സരത്തിലെ വിജയി എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ് തന്യ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

