അപകടത്തിൽ മകൻ മരിച്ചതിനെത്തുടർന്ന് ഛത്തീസ്ഗഡിൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

couple died of suicide in chhattisgarh

ഛത്തീസ്ഗഡിലെ ജഞ്ജഗീർ ചമ്പ ജില്ലയിൽ ഏക മകൻ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. 48 വയസ്സുകാരനായ കൃഷ്ണ, രമ ഭായി (47) എന്നിവരെയാണ് വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

നാല് പേജുള്ള ആത്മഹത്യക്കുറിപ്പും ഒരു വീഡിയോയും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ​ദമ്പതികളുടെ മകനായ ആദിത്യ പട്ടേൽ (21) 2024-ലാണ് മസ്തൂരി പൊലീസ് സ്റ്റേഷന് സമീപം ഒരു റോഡ് അപകടത്തിൽ മരിച്ചത്. ഏകമകനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ഈ തീരുമാനത്തിലേക്ക് തങ്ങളെ നയിക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് ഗ്രാമവാസികളും പറയുന്നു. മകനെ നഷ്ടപ്പെട്ടതിന് ശേഷം അവർ അപൂർവ്വമായി മാത്രമേ നാട്ടുകാരുമായി ഇടപഴകിയിരുന്നുള്ളു.

Also read : ഇന്ത്യയുടെ എഐ ഉച്ചകോടിയിൽ മോദിയുടെ റീൽ ചിത്രീകരണം: പ്രദർശന ഹാൾ ആറ് മണിക്കൂർ ഒഴിപ്പിച്ചു, സംരംഭകന്റെ ഉത്പന്നങ്ങൾ മോഷണം പോയി

ആദിത്യയുടെ അപകടത്തിനു ശേഷം ലഭിച്ച നഷ്ടപരിഹാര തുക തങ്ങളുടെ മൂത്ത സഹോദരന്മാരായ കുൽഭാര പാട്ടേൽ, ജൽഭാര പാട്ടേൽ എന്നിവർക്ക് കൈമാറണമെന്ന് വീഡിയോയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരിക്കാനുള്ള തീരുമാനം തങ്ങൾ ബോധപൂർവ്വം എടുത്തതാണെന്നും കത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News