‘തറയിൽ ഇരുന്നവർക്ക് പോലും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ കഴിയുന്നു’; ആർഎസ്എസിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

digvijay singh

ആർഎസ്എസിനെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ആർഎസ്എസിൽ തറയിൽ ഇരുന്നവർക്ക് പോലും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ കഴിയുന്നു. മോദിയുടെയും അദ്വാനിയുടെയും ചിത്രങ്ങൾ പങ്കുവച്ചാണ് ദിഗ് വിജയ് സിംഗിൻ്റെ ആർഎസ്എസ് പുകഴ്ത്തൽ.

കോൺഗ്രസ് പ്രവർത്തക സമതി അംഗമായ ശശി തരൂർ നിരന്തരം മോദി സ്തുതി നടത്തുന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ് വിജയ് സിങ് ആർഎസ്എസിനെ പുകഴ്ത്തി രംഗത്ത് വന്നത്. ആർഎസ്എസിൽ തറയിൽ ഇരുന്നവർക്ക് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാൻ കഴിയുന്നു. ഇതാണ് ആർഎസ്എസിൻ്റെ സംഘടന ബലമെന്നുമാണ് ദിഗ് വിജയ് സിങ് പറഞ്ഞത്.

ALSO READ: അഭിനന്ദിക്കാൻ വിളിച്ച മന്ത്രിയോട് ബെൻസിന്റെ മോഡൽ ഏതാണെന്ന് സമ്മാന അർഹൻ; ചിരി പടർത്തി കെഎസ്എഫ്ഇ ഗ്യാലക്സി മെഗാ നറുക്കെടുപ്പ്!

അദ്വാനിയുടെ കസേര ചുവട്ടിൽ നരേന്ദ്രമോഡി ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് എക്സിൽ ദിഗ് വിജയ് സിങ്ങിനെ ആർഎസ്എസ് പുകഴ്ത്തൽ. കോൺഗ്രസ് പ്രവർത്തക സമതിയിലും ദിഗ് വിജയ് സിങ് സമാന നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതെ സമയം താൻ ആർഎസ്എസിനെ പുകഴ്ത്തിയിട്ടില്ലെന്നും തൻ്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമാണ് ദിഗ് വിജയ് സിങ്ങിനെ വിശദീകരണം.

സംഘടന സംവിധാനത്തെ കുറിച്ചാണ് താൻ പറഞ്ഞതെന്നും കോൺഗ്രസിൽ സംഘട്ടന സംവിധാനത്തിൽ വലിയ മാറ്റം വരണമെന്നും ആണ് താൻ പറഞ്ഞത്. ആർഎസ്എസ് വിരോധിയാണ് താനെന്നും മോദിയെ ശക്തമായി എതിർക്കുന്ന ആളാണ് താനെന്നും ദിഗ് വിജയ സിംഗ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News