അഭിനന്ദിക്കാൻ വിളിച്ച മന്ത്രിയോട് ബെൻസിന്റെ മോഡൽ ഏതാണെന്ന് സമ്മാന അർഹൻ; ചിരി പടർത്തി കെഎസ്എഫ്ഇ ഗ്യാലക്സി മെഗാ നറുക്കെടുപ്പ്!

ksfe mega chitty

കെഎസ്എഫ്ഇ ഗ്യാലക്സി ചിട്ടികളുടെ മെഗാനറുക്കെടുപ്പ് തിരുവനന്തപുരത്ത് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. മെഗാ സമ്മാനമായ മെഴ്‌സിഡിസ് ബെൻസ് കാറിന് തൃശ്ശൂർ ഇരിഞ്ഞാലക്കുട ബ്രാഞ്ചിന് കീഴിലെ ഷക്കീൽ കെവി അർഹനായി. നറുക്കെടുപ്പിന് പിന്നാലെ വിജയിയെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. ഗാലക്സി ചിട്ടികളിലൂടെ ഈ സാമ്പത്തിക വർഷം 1072.20 കോടി രൂപയുടെ ബിസിനസ് നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചത്.

2024-25 സാമ്പത്തിക വർഷം കെഎസ്എഫ്ഇ നടപ്പാക്കിയ ഗ്യാലക്സി ചിട്ടികളുടെ സംസ്ഥാനതല മെഗാ സമ്മാനങ്ങളുടെയും മേഖലാതല സമ്മാനങ്ങളുടെയും നറുക്കെടുപ്പാണ് തിരുവനന്തപുരത്ത് നടന്നത്. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജന്റെ അദ്ധ്യക്ഷതയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

ALSO READ: ‘പുല്ലൂർ പെരിയയിൽ യുഡിഎഫ്-ബിജെപി ‘അവിശുദ്ധ ബന്ധം’; തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന യുഡിഎഫ് മെമ്പർമാർ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവർ’: രാജ്മോഹൻ ഉണ്ണിത്താൻ

തുടർന്ന് നടന്ന മെഗാ നറുക്കെടുപ്പ് ധനമന്ത്രി നിർവഹിച്ചു. K 25974 എന്ന നമ്പറിനാണ് മെഗാ സമ്മാനമായ മെഴ്സിഡസ് ബെൻസ് കാർ അല്ലെങ്കിൽ പരമാവധി 75 ലക്ഷം രൂപ ലഭിച്ചത്. സമ്മാനത്തിന് അർഹനായ തൃശൂർ, ഇരിഞ്ഞാലക്കുട ബ്രാഞ്ചിന് കീഴിൽ വരുന്ന ഷക്കീൽ കെ വിയെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

മെഗാ സമ്മാനത്തിന് പുറമേ 17 പേർക്ക് ഇന്നോവ ക്രിസ്റ്റ കാറുകൾ അല്ലെങ്കിൽ 25 ലക്ഷം രൂപ, 170 പേർക്ക് ഐഫോൺ അല്ലെങ്കിൽ 60,000 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനായിരുന്നു നറുക്കെടുപ്പിന്റെ ചുമതല. ഗാലക്സി ചിട്ടികളിലൂടെ ഈ സാമ്പത്തിക വർഷം 172 പോയിന്റ് രണ്ട് കോടി രൂപയുടെ ബിസിനസ് നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News