
പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. കറുകമണി എരുമങ്കോട് നിന്നാണ് ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകൻ സുഹാനെ കാണാതായത്. ഇന്ന് രാവിലെ 11 മണി മുതലാണ് കാണാതായത്.
കുട്ടിയെ കാണാതായെന്നറിഞ്ഞതോടെ തൊട്ടടുത്ത പ്രദേശത്തെല്ലാം പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കുഞ്ഞിനെ കാണാതായി അൽപനേരം കഴിഞ്ഞാണ് അതിനാൽ സംഭവം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. അഗ്നിരക്ഷാസേനയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ കുളത്തിലും കുട്ടിക്കായി പരിശോധന നടത്തുന്നുണ്ട്.
വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ഈ സമയത്ത് കുട്ടി ധരിച്ചിരുന്നത്. നോയൽ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയാണു സുഹാൻ. കുട്ടിയെ കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ. ചിറ്റൂർ പൊലീസ് സ്റ്റേഷൻ: 9188722338.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

