എം എം നരവനയുടെ പുസ്തകത്തെച്ചൊല്ലി തര്‍ക്കം: ലോക്സഭയിൽ ഭരണപ്രതിപക്ഷങ്ങൾ ഏറ്റുമുട്ടി

RAHUL GANDHI

ലോക്സഭയിൽ മുൻ കരസേന മേധാവി എം എം നരവനയുടെ പുസ്തകത്തെ ചൊല്ലി പ്രതിപക്ഷ ഭരണ പക്ഷ തർക്കം. ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്ന ഭാഗം സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ചു. രാജ്നാഥ് സിങ്ങും, അമിത് ഷായും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. പ്രതിഷേധം കനത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും സഭയിൽ നിന്ന് വിട്ടുനിന്നു.

മുൻ കരസേന മേധാവി എം എം നരവനയുടെ പുസ്തകം വലിയ ഭരണ പ്രതിപക്ഷ തർക്കത്തിലേക്കാണ് എത്തിയത്. നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി മുൻ കരസേന മേധാവിയുടെ ഓർമ്മക്കുറിപ്പ് വായിക്കാൻ തുടങ്ങിയതോടെ ഭരണപക്ഷം ഇടപെട്ടു. രാജ്നാഥ് സിങ്ങും അമിത് ഷായും ഒരുപോലെ എതിർത്തു. പുസ്തകം വായ്ക്കരുതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

ALSO READ: കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ച് രാജ്യസഭയിൽ സദാനന്ദന്റെ രാഷ്ട്രീയ നാടകം; പ്രതിഷേധം ഉയർത്തി ഡോ ജോൺ ബ്രിട്ടാസ് എംപി

ലഡാക്കിൽ ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്നും, രാജ്നാഥ് സിംഗ് ദുർബല നിലപാട് സ്വീകരിച്ചെന്നും നരവനയുടെ ഇറങ്ങാത്ത പുസ്തകത്തിലെ ഉള്ളടക്കത്തെയാണ് ബിജെപി ഭയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളടക്കം വായിക്കാൻ കഴിയില്ലെന്ന് സ്പീക്കറും കർശന നിലപാട് സ്വീകരിച്ചതോടെ സഭ നിരവധി തവണ ബഹളത്തിൽ മുങ്ങി. ഒരു തവണ സഭയിൽ എത്തിയ പ്രധാനമന്ത്രി പുസ്തകത്തിൻ്റെ ഉള്ളടക്കം വായിക്കണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമാക്കിയതോടെ അമിത് ഷാക്കൊപ്പം സഭയിൽ നിന്നും വിട്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News