ഗുജറാത്തിൽ കുടിവെള്ള പദ്ധതിയിൽ വൻ അഴിമതി. 21 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പേ തകർന്ന് വീണു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു.
ഗയ്പ്ലാഗ ജലവിതരണ പദ്ധതിയുടെ ഭാഗമായി 21 കോടി രൂപ ചെലവഴിച്ച നിർമ്മിച്ച ജലസംഭരണിയാണ് നിലംപൊത്തിയത്. ഉദ്ഘാടനത്തിന് മുമ്പേ കപ്പാസിറ്റി ടെസ്റ്റിംഗിനിടെയാണ് ജലസംഭരണി തകർന്നത്. ഇതോടെ 33 ഗ്രാമങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതി വെള്ളത്തിലായി. 15 മീറ്റർ ഉയരത്തിലുള്ള ജലസംഭരണിയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം തകർന്നത്. അപകടത്തിന് പിന്നാലെ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുണനിലവാരം ഇല്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതാണ് ജലസംഭരണി നിലംപൊത്താൻ കാരണം.
സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം കാണാത്തതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. പദ്ധതി കരാറുകാരടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പ്രതിയായ ജലവിതരണ വകുപ്പിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയ് സോമാഭായി ചൗധരി ഒളിവിലാണ് എന്നാണ് വിവരം. സർക്കാരിന്റെ അഴിമതിക്ക് പിന്നാലെ കുടിവെള്ളത്തിന് എങ്ങോട്ട് പോകുമെന്ന് 33 ഗ്രാമ നിവാസികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

