​കരുതിയില്ലെങ്കിൽ രാജ്യവും കേന്ദ്രം മറിച്ച് വിൽക്കും: സ്വകാര്യവത്കരണം തുടരുമ്പോൾ ഇനിയും ഇറ്റ് ഡിഡിൻ്റ് ​ഗോ

indigo flight Cancellation

കഴിഞ്ഞ കുറച്ച് വ‌ർഷങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് സ്വകാര്യ വത്കരണം. കഴിയാവുന്നത്രയും പൊതു മേഖല സ്ഥാപനങ്ങളെ കേന്ദ്രസ‌ക്കാ‌‌ർ സ്വകാര്യവത്കരിച്ചു. കുത്തക മുതലാളിമാ‌‌ർക്ക് ഇന്ത്യയെ തീറെഴുതിക്കൊടുത്തു. നാളെ രാജ്യം തന്നെ മറിച്ചു വിൽക്കാൻ ശേഷിയുള്ളതാകും ഇത്തരം കുത്തക മുതലാളിമാരുടെ ചെയ്തികൾ. അതിന് വളം വച്ചു കൊടുക്കുന്നതാവും കേന്ദ്ര സർക്കാരിന്റെ നടപടികൾ. മുതലാളിമാരുടെ പോക്കറ്റ് വീർക്കും തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടും സാധാരണക്കാരൻ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടേയും കുഴിയിലേക്ക് വീണു കൊണ്ടിരിക്കും.

ഇന്ത്യയിലെ സമസ്ഥ മേഖലകളേയും സ്വകാര്യ വത്കരിച്ച് സാ​ധാരണക്കാരുടേയും തൊഴിലാളികളുടേയും കഴുത്തിൽ ചങ്ങലയിടുമ്പോൾ ഇൻഡി​ഗോ വിമാനങ്ങളിൽ ഉണ്ടാകുന്ന പോലെയുള്ള പ്രതിസന്ധികൾ ഇനിയും ഉണ്ടാകും. വൻ കിട കുത്തകകൾക്ക് ലാഭമുണ്ടാക്കുക്കൊടുക്കുയല്ലാതെ ജനങ്ങൾക്ക് ഇതിൻ്റെ യാതൊരു ​ഗുണവും ലഭിക്കുകയില്ലെന്ന് അടിവരയിട്ടുറുപ്പിക്കുന്നതാണ് ഈ ദിവസങ്ങളിലൊക്കെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിനസന്ധിൾ. ഇന്ത്യൻ വ്യോമയാന മേഖലയിപ്പോൾ കൈയടിക്കി വച്ചിരിക്കുന്നത് കുത്തകകളാണ്.

Also Read: ഗോവ അര്‍പോറയില്‍ നിശാ ക്ലബ്ബില്‍ തീപിടുത്തം: വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം

എയ‌‌ർ ഇന്ത്യയെ സ്വകാര്യവത്കരിച്ചു. അവ‌‌ർ ജനങ്ങളുടെ കഴുത്തറുക്കുകയാണ്. ഇരട്ടിയലധികം തുകയാണ് ടിക്കറ്റ് നിരക്കായി ഇപ്പോൾ ഈടാക്കുന്നത്. ഇതിനെതിരെ വിവധയിടങ്ങളിൽ നിന്ന് പ്രതിഷേധവുമുയരുന്നുണ്ട്. കേന്ദ്ര സ‌ർക്കാരിന്റെയും വൻകിട കമ്പനികളുടേയും ഇത്തരം നടപടികളെ വിമർശിച്ചുകൊണ്ട് രം​ഗത്ത് വന്നിരിക്കികയാണ് ടിറ്റോ ആന്റണി മേച്ചേരിയെന്ന വ്യക്തി. ഫേസ് ബുക്ക് പേജിലൂടെയാണ് പ്രതികരണം. ഡിജിസിഎ യുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും പൂർണ്ണ അറിവോടെ, യാത്രക്കാരെ കബളിപ്പിച്ച് ജീവനക്കാരെ നിശബ്ദരാക്കാൻ വേണ്ടിയുള്ള ഒരു മനപൂർവമായ തന്ത്രം ആയിരുന്നു നടന്നതെന്നും ടിറ്റോ ആൻണി സാമൂ​ഹ്യ മാധ്യമത്തിൽ കുറിച്ചു.

പോസ്റ്റിൻ്റെ പൂ‌ർണ രൂപം

എല്ലാം സ്വകാര്യവത്ക്കരിക്ക്.. ‼️
അന്ന് നിങ്ങൾ പറഞ്ഞത് എല്ലാം സ്വകാര്യവത്ക്കരിച്ചാൽ കൊമ്പിറ്റീഷൻ വരും, അതു വഴി നിരക്ക് കുറയും എന്നാണ്..
പൊതുമേഖലയിൽ ഇരുന്നിരുന്ന എയർ ഇന്ത്യയെ മനഃപൂർവം സാമ്പത്തികമായി തകർത്തു. എന്നിട്ട് ആ പേരു പറഞ്ഞ് അതിനെ സ്വകാര്യവൽക്കരിച്ചു. ഫലം, ഇന്ത്യൻ വ്യോമയാനരംഗം രണ്ട് കുത്തകകളുടെ കയ്യിലായി. സുരക്ഷാ നിബന്ധനകൾ നടപ്പാക്കുന്നതിന് തുരങ്കം വയ്‌ക്കാൻ പ്രസ്തുത എയർലൈൻ മനഃപൂർവം ഒരു പ്രതിസന്ധിയുണ്ടാക്കി. അവസരം മുതലാക്കി ടാറ്റയുടെ എയർ ഇന്ത്യ ഡൽഹി – തിരുവനന്തപുരം റൂട്ടിൽ ഒരു ലക്ഷം വരെയൊക്കെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്..
ഡിജിസിഎ യുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും പൂർണ്ണ അറിവോടെ, യാത്രക്കാരെ കബളിപ്പിച്ച് ജീവനക്കാരെ നിശബ്ദരാക്കാൻ വേണ്ടിയുള്ള ഒരു മനഃപൂർവമായ തന്ത്രം ആയിരുന്നു ഇത് എന്ന് എത്ര പേർക്ക് അറിയാം.. ?
പെട്ടെന്നുണ്ടായ ഒരു പ്രശനം അല്ല ഇത്..
പൈലറ്റിന് / ക്രൂവിന് കൊടുക്കേണ്ട നിർബന്ധിത റെസ്റ്റ് നിയമം അനുസരിക്കാതിരിക്കാൻ പ്രസ്തുത എയർലൈൻ മനഃപൂർവം ഫ്‌ളൈറ്റുകൾ ക്യാൻസൽ ചെയ്തതാണ്..

ആഴ്ചയിൽ 36 മണിക്കൂർ റെസ്റ്റ് കിട്ടിയിരുന്ന ക്രൂവിന് 48 മണിക്കൂർ നിർബന്ധിത റെസ്റ്റ് വേണമെന്ന നിയമം പ്രാബല്യത്തിൽ കൊണ്ട് വരാൻ രണ്ട് വർഷത്തെ സമയം ലഭിച്ചിട്ടും, ആവശ്യമായ പൈലറ്റ്/ക്രൂവിനെ നിയമിച്ചില്ല പ്രസ്തുത എയർലൈൻ.. അങ്ങനെ മനഃപൂർവം ഫ്‌ളൈറ്റുകൾ ക്യാൻസൽ ചെയ്തതാണ്. ഇത് നന്നായി അറിയാവുന്നതിനാൽ തന്നെ ഡിജിസിഎ പ്രസ്തുത എയര്ലൈൻസിനു സീസണൽ വിമാനങ്ങൾ / Ad-hoc വിമാനങ്ങൾ പറത്താൻ അനുമതി നൽകി. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുമ്പോൾ നിലവിൽ ഉള്ള ഫ്‌ളൈറ്റ് ക്രൂവിന് Flying hours കുറവ് വരുന്നതിന് അനുസരിച്ചു കൂടുതൽ പൈലറ്റ് / ക്രൂ നെ നിയമിക്കുന്നതിന് പകരം അവർ നിയമന മരവിപ്പിക്കൽ നടപ്പിലാക്കുകയായിരുന്നു. അതായത് ഈ പ്രതിസന്ധി തരണം ചെയ്യാൻ അവർ കൂടുതൽ ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്തില്ല എന്നർത്ഥം.. അതു വഴി ഇപ്പോൾ നടക്കുന്ന ഈ വിമാന യാത്രക്കാരുടെ പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചു..
അങ്ങനെ വിമാന യാത്രക്കാരുടെ പ്രതിസന്ധി ഇന്ത്യ മുഴുവൻ വ്യാപിച്ചപ്പോൾ ഡിജിസിഎ അവർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പിൻവലിക്കാൻ നിർബന്ധിതമായി..
അതേസമയം, ടിക്കറ്റ് വിലകൾ അതിരൂക്ഷമായി തന്നെ ഉയർന്നു..
ഇതിന്റെ ആകതുക എന്താണെന്ന് വച്ചാൽ ഇനി പൈലറ്റുമാർ/ക്രൂവിനും അവർക്ക് അവരുടെ ആവശ്യങ്ങൾക്കായി, മാനേജ്‌മെന്റിന് എതിരെ സമ്മർദ്ദം ചെലുത്തിയാൽ അവർക്ക് പിന്തുണ ലഭിക്കില്ല എന്നതാണ്..
കേരളത്തിൽ സ്വകാര്യ ബസ് സമരം നടക്കുമ്പോൾ, ജനങ്ങൾ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ കൂടുതൽ KSRTC ബസ്സുകള് നിരത്തിലിറക്കുന്നത് പോലെ ചെയ്യാൻ ഉള്ള ശേഷി; കേന്ദ്ര സർക്കാർ തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന എയർ ഇന്ത്യ, മറ്റൊരു കുത്തകക്ക് എഴുതി കൊടുക്കുക വഴി പണ്ടേക്ക് പണ്ടേ forfeit ചെയ്തു..
നിങ്ങൾ ചോദിക്കാറില്ലേ എന്തിനാണ് തൊഴിലാളി യൂണിയൻ..?
എന്തിനാണ് സമരം എന്നൊക്കെ.. ?
അതിനുള്ള ഉത്തരമാണ് ഇന്ന് ഇന്ത്യൻ വ്യോമയാന മേഖലയിൽ നടക്കുന്ന ഈ പ്രതിസന്ധി..
This is a classic example of how politics interfere in your life, if you don’t interfere in politics..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News