
ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹയിൽ ആയിരുന്നു ദാരുണമായ സംഭവം നടന്നത്. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇടയിലായിരുന്നു രാത്രിയിൽ കിടത്തിയിരുന്നത്. ഉറക്കത്തിനിടെ മാതാപിതാക്കൾ തിരിഞ്ഞ് കിടന്നപ്പോൾ അവർക്കിയിൽ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി എഴുന്നേറ്റപ്പോൾ ആണ് അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ തന്നെ കുഞ്ഞിനെ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
എന്നത് കുഞ്ഞിന് ജനിച്ചപ്പോൾ മുതൽ ശ്വാസസംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇതുവരെ സംഭവത്തിൽ പരാതികൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ തമ്മിൽ ആശുപത്രിയിൽ വെച്ച് വാക്കുതർക്കമുണ്ടായി. ബന്ധുക്കൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


